|    Oct 16 Tue, 2018 12:33 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഡ്രൈവറുടെ ആത്മഹത്യാശ്രമം; കേസെടുത്തു

Published : 2nd October 2018 | Posted By: kasim kzm

തിരുവനന്തപുരം: സിറ്റി ഡിപ്പോയിലെ താല്‍ക്കാലിക ഡ്രൈവറുടെ ആത്മഹത്യാശ്രമത്തില്‍ ഡ്രൈവര്‍ക്കെതിരേ മനപ്പൂര്‍വമായ ആത്മഹത്യാശ്രമത്തിന് പോലിസ് കേസെടുത്തു. സപ്തംബര്‍ 28ന് ഡ്യൂട്ടിയില്‍ പ്രവേശിപ്പിച്ചില്ല എന്ന കാരണത്താല്‍ സിറ്റി ഡിപ്പോയില്‍ വച്ച് ആത്മഹത്യക്ക് ശ്രമിച്ച താല്‍ക്കാലിക ഡ്രൈവര്‍ മണികണ്ഠന് എതിരെയാണ് ഫോര്‍ട്ട് പോലിസ് കേസെടുത്തത്. ഔദ്യോഗിക ജോലിയില്‍ നിന്നു താല്‍ക്കാലികമായി മാറ്റിനിര്‍ത്തിയ വിരോധം നിമിത്തം മേലുദ്യോഗസ്ഥരെ അപമാനിക്കണം എന്നുള്ള ഉദ്ദേശ്യത്തോടെ ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് കേസ്. തിരുവനന്തപുരം സിറ്റി അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറുടെ പരാതിയിന്‍മേലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss