|    Nov 24 Fri, 2017 5:29 am
FLASH NEWS

ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടി; രണ്ടു പേര്‍ക്കെതിരേ കേസ്‌

Published : 3rd August 2017 | Posted By: fsq

 

തൊടുപുഴ: വിദേശത്ത് ജോലി നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പു നടത്തിയതായി കേസ്.ഡ്രൈവര്‍ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ സൗദിയില്‍ എത്തിച്ച് പണം തട്ടിയെന്നാണ് പരാതി.തൊടുപുഴ കുമ്മംകല്ല് സ്വദേശി ഷംസ്, വണ്ണപ്പുറം സ്വദേശി അജിന്‍സ് എന്നിവര്‍ക്കെതിരെ തൊടുപുഴ എസ്‌ഐ വി സി വിഷ്ണുകുമാര്‍ കേസെടുത്തത്. വാഴമറ്റം വി എ ഹല്‍ബേ സാദിഖ് (25), പെരിയംകുന്നത്ത് പി എസ് ജിഹാദ് (24) എന്നിവരുടെ പരാതി പ്രകാരമാണ് കേസെടുത്തത്. യുവാക്കള്‍ക്ക് ഹെവി വാഹനത്തിന്റെ ഡ്രൈവര്‍മാരായി ജോലി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സൗദിയില്‍ എത്തിച്ചതത്രെ.എന്നാല്‍ ജോലി ലഭിച്ചില്ലെന്നു മാത്രമല്ല, ഒന്നരമാസത്തേളാം മറ്റു കഠിനജോലികള്‍ ചെയ്ത് ദുരിതത്തിലുമായി. പിന്നീട് ചില പ്രവാസി മലയാളികള്‍ ഇന്ത്യന്‍ എംബസി മുഖേന ബന്ധപ്പെട്ടാണ് ഇവരെ നാട്ടില്‍ തിരികെ എത്തിച്ചത്. മെയ് 29നാണ് ജിഹാദും സാദിഖും സൗദിയില്‍ എത്തിയത്. പ്രതിമാസം 40,000 രൂപ ശമ്പളവും സൗജന്യ ഭക്ഷണവും താമസസൗകര്യവുമായിരുന്നു വാഗ്ദാനം. യുവാക്കളില്‍ നിന്നും ഷംസും അജിന്‍സുംഒന്നര ലക്ഷം രൂപ വീതം കൈപ്പറ്റിയിരുന്നതായും പരാതിയിലുണ്ട്. എറണാകുളത്തുള്ള ഒരു ട്രാവല്‍ ഏജന്‍സി മുഖേനയാണ് വിസ നല്‍കിയത്. യുവാക്കളെ അല്‍ഗസീം എന്ന സ്ഥലത്താണ് എത്തിച്ചത്. വാഗ്ദാനം ചെയ്ത ജോലിക്ക് പകരം ട്രാക്ടര്‍ ഓടിക്കാനും മണ്ണ് കോരുന്നതിനും ചെടി നനയ്ക്കുന്നതിനുമാണ് തങ്ങളെ നിയോഗിച്ചതെന്ന് യുവാക്കള്‍ പറഞ്ഞു. ആറുമാസത്തിനു ശേഷം മാത്രമേ പ്രതിമാസം19,500 രൂപ വീതം ശമ്പളം നല്‍കൂവെന്നാണ് തൊഴിലുടമ ഇവരോട് പറഞ്ഞത്.ഇവര്‍ക്ക് ഭക്ഷണം പോലും ലഭിച്ചില്ല.വിവരം നാട്ടില്‍ അറിയിച്ചപ്പോള്‍ ബന്ധുക്കളാണ് ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക