|    May 30 Tue, 2017 2:52 pm
FLASH NEWS

ഡ്രൈവര്‍ കം അറ്റന്‍ഡര്‍ തസ്തിക അംഗീകരിക്കാനാവില്ല: ഡെപ്യൂട്ടി സ്പീക്കര്‍

Published : 1st August 2016 | Posted By: SMR

ആലുവ: സര്‍ക്കാര്‍ വകുപ്പുകളില്‍ ഡ്രൈവര്‍ കം അറ്റന്‍ഡര്‍ തസ്തിക അംഗീകരിക്കാനാവില്ലെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി. ആലുവയില്‍ കേരള ഗവണ്‍മെന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ സമ്മേളനത്തിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡ്രൈവര്‍മാരുടെ സേവനം സര്‍ക്കാരുകള്‍ ഉള്‍ക്കൊള്ളണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ വിദ്യാഭ്യാസ അവാര്‍ഡുകളും ഡെപ്യൂട്ടി സ്പീക്കര്‍ വിതരണം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍ രാജന്‍ അധ്യക്ഷത വഹിച്ചു.
എഐടിയുസി ജില്ലാപ്രസിഡന്റ് കെ കെ അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി. എഐവൈഎഫ് ജില്ലാപ്രസിഡന്റ് അഡ്വ. മനോജ് ജി കൃഷ്ണന്‍, പി എ രാജീവ്, കെ ടി തമ്പി, കോയക്കുട്ടി, വി രമേഷ്, ജനറല്‍ കണ്‍വീനര്‍ കെ ജി ബിജു, മേഖലാ പ്രസിഡന്റ് കെ രാജേന്ദ്രപ്രസാദ് എന്നിവര്‍ സംസാരിച്ചു. പൊതുസമ്മേളനത്തിനു മുന്നോടിയായി നടന്ന പ്രകടനത്തില്‍ നൂറുകണക്കിനു പേര്‍ അണിനിരന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day