|    Jan 20 Fri, 2017 5:08 am
FLASH NEWS

ഡ്രൈവര്‍ ഉറങ്ങി; കാര്‍ കുഴിയിലേക്കു മറിഞ്ഞ് പിഞ്ചുകുഞ്ഞടക്കം മൂന്നുപേര്‍ക്ക് പരിക്ക്

Published : 8th June 2016 | Posted By: mi.ptk

വടക്കാഞ്ചേരി: വടക്കാഞ്ചേരി പത്താംകല്ലില്‍ കലുങ്ക് തകര്‍ത്ത കാര്‍ തലകീഴായി മറിഞ്ഞ് പിഞ്ചുകുഞ്ഞടക്കം 3 പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ പേരാവൂര്‍ നാറാണത്ത് വീട്ടില്‍ ബിജു ജോസഫ്, ഭാര്യ കദീജ, മകള്‍ ഒന്നരവയസുള്ള ആസല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം. കാര്‍ ഓടിച്ചിരുന്ന ബിജു ഉറങ്ങിയതാണ് അപകടത്തിന് കാരണം. റോഡിലെ കലുങ്ക് തകര്‍ത്ത് ഇയോണ്‍ കാര്‍ തലകീഴായി 7 അടിയോളം താഴ്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. പൊന്തക്കാടുകള്‍ നിറഞ്ഞ് നില്‍ക്കുന്ന സ്ഥലമായതിനാല്‍ ആരും ശ്രദ്ധിക്കാത്ത രീതിയിലാണ് കാര്‍ കിടന്നിരുന്നത്. ഇതേസമയം പരിശോധനയുടെ ഭാഗമായി വന്നിരുന്ന കുന്നംകുളം ഡിവൈഎസ്പിഫേമസ് വര്‍ഗീസ്, സിപിഒ അഭീഷ്, അര്‍ജുന്‍ എന്നിവര്‍ കലുങ്കിന്റെ കല്ലുകള്‍ റോഡില്‍ വീണുകിടക്കുന്നത് ശ്രദ്ധിച്ചപ്പോഴാണ് അപകടത്തില്‍പ്പെട്ട കാര്‍ കണ്ടെത്തിയത്.  വടക്കാഞ്ചേരി എസ്‌ഐകൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തില്‍ കാറിന്റെ പുറകിലെ ചില്ല് തകര്‍ത്ത് പരിക്കേറ്റവരെ പുറത്തെടുത്ത് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 42 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക