|    Mar 24 Fri, 2017 9:41 pm
FLASH NEWS

ഡ്രോണ്‍ യുദ്ധം

Published : 19th August 2016 | Posted By: SMR

അമേരിക്കന്‍ പ്രസിഡന്റ ബറാക് ഒബാമ എട്ടുവര്‍ഷം പൂര്‍ത്തിയാക്കി പടിയിറങ്ങാനിരിക്കുകയാണ്. ഒബാമ സമാധാനത്തിന് നൊബേല്‍ സമ്മാനം ലഭിച്ചയാളാണ്. എന്നാല്‍, അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും ദീര്‍ഘകാലം യുദ്ധത്തില്‍ ഇടപെട്ട പ്രസിഡന്റ എന്ന ‘ബഹുമതി’യുമായാണ് ഒബാമ രംഗം വിടുന്നത്.
ലോകത്തെ ഏറ്റവും ദീര്‍ഘയുദ്ധങ്ങളാണ് ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍. രണ്ടിലും അമേരിക്ക പങ്കാളിയായിരുന്നു. എന്നാല്‍, അതൊന്നും അഞ്ചുവര്‍ഷത്തിലപ്പുറം നീളുകയുണ്ടായില്ല. എന്നാല്‍, ഒബാമയുടെ കാലത്ത് ഇറാഖിലും അഫ്ഗാനിലും മുന്‍ഗാമികള്‍ ആരംഭിച്ച യുദ്ധവുമായാണ് ഭരണം തന്നെ തുടങ്ങുന്നത്. യുദ്ധവിരുദ്ധനായ പ്രസിഡന്റ എന്നാണ് അദ്ദേഹം അറിയപ്പെട്ടതെങ്കിലും ലോകത്തിലെ നാനാഭാഗത്തും അമേരിക്കന്‍ സേനയെ വിന്യസിച്ച് ആക്രമണങ്ങള്‍ വര്‍ധിപ്പിച്ച കാലമാണ് ഒബാമയുടേത്. അതിലധികവും ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളായിരുന്നു. വിദൂരകേന്ദ്രങ്ങളില്‍നിന്നു നിയന്ത്രിക്കുന്ന ആളില്ലാ വിമാനങ്ങള്‍. അവയുടെ പ്രഹരശേഷി മാരകമാണ്. എത്രപേര്‍ ഈ ഡ്രോണ്‍ ആക്രമണങ്ങളില്‍ മരണമടഞ്ഞു എന്നതിനു യാതൊരു കണക്കുമില്ല.

(Visited 82 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക