|    Oct 19 Thu, 2017 11:58 pm
Home   >  National   >  

ഡ്രോണ്‍ പറത്തിയതിന് മൂന്നുപേരെ പോലിസ് പിടികൂടി

Published : 20th October 2016 | Posted By: G.A.G

drone

മുംബൈ: മുംബൈയിലെ ചാര്‍കോപ് പ്രദേശത്ത് ആകാശത്ത്് ഡ്രോണ്‍ പറത്തിയതിന് മൂന്നുപേരെ ക്രൈംബ്രാഞ്ച്  സംഘം പിടികൂടി.  ഡ്രോണ്‍, റിമോട്ട് ഉപയോഗിച്ചു പറപ്പിക്കുന്ന ചെറു വിമാനങ്ങള്‍, പാരാ ഗ്ലൈഡേഴ്‌സ്, ബലൂണ്‍ എന്നിവ പറത്തുന്നതിന് മുംബൈ നഗരത്തിലുള്ള നിരോധനം ലംഘിച്ചതിന്റെ പേരിലാണ് ാഹുല്‍ രാജ്കുമാര്‍ ജെയ്‌സ്വാള്‍ (24), റാണ സുബാഷ് സിംഗ് (25), വിദിചന്ദ് ജെയ്‌സ്വാള്‍ (45) എന്നിവരെ പിടികൂടിയത്. സിനിമാ ചിത്രീകരണ പരിശീലത്തിന്റെ ഭാഗമായാണ് തങ്ങള്‍ ഡ്രോണ്‍ പറത്തിയതെന്നാണ് പിടിയിലായവര്‍ പറയുന്നത്്. ഇവരെ ചാര്‍കോപ് പോലീസ് ചോദ്യം ചെയ്തു വരികയാണ്.
പിടിയിലായ വിദിചന്ദ് ഡ്രോണ്‍ കാമറ വാടകക്ക് നല്‍കുന്നയാളാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഛത്രപതി ശിവജി അന്താരാഷ്ര്ട വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടതായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന്്്  തുടര്‍ന്ന് വിമാനത്താവളത്തില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കുകയുണ്ടായി. എന്നാല്‍ ഇപ്പോള്‍ പിടിയിലായവര്‍ക്ക്്്് സംഭവുമായി ബന്്ധമില്ലെന്ന്്് പോലിസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക