|    Jul 21 Fri, 2017 4:20 pm
FLASH NEWS

ഡ്രെയ്‌നേജ് സംവിധാനം ഒരുക്കിയില്ല; അടിപ്പാത നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു

Published : 21st March 2017 | Posted By: fsq

 

തൃക്കരിപ്പൂര്‍: ഡ്രെയിനേജ് സംവിധാനം ഒരുക്കാതെയുള്ള റെയില്‍വേ അടിപ്പാത നിര്‍മാണത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. തൃക്കരിപ്പൂര്‍ ഇളമ്പച്ചിയില്‍ നിര്‍മാണം അവസാനഘട്ടത്തിലെത്തിയ അടിപ്പാതയുടെ പ്രവര്‍ത്തി കഴിഞ്ഞ ദിവസം രാത്രി നാട്ടുകാര്‍ തടഞ്ഞു.
തലിച്ചാലം റെയില്‍വേ ഗേറ്റ് അടച്ചുപൂട്ടിയ ശേഷമാണ് അടിപ്പാതയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. ഡ്രെയിനേജുണ്ടാക്കാതെ അടിപ്പാത നിര്‍മാണം തുടരരുതെന്ന് നാട്ടുകാര്‍ തൊഴിലാളികളെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് തൊഴിലാളികള്‍ ജോലി തുടരാനാകാതെ തിരിച്ചുപോയി. ഡ്രെയിനേജില്ലാതെയുള്ള അടിപ്പാത നിര്‍മാണം അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക