|    Apr 29 Sat, 2017 2:52 pm
FLASH NEWS

ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധന: കോഴികള്‍ക്ക് അമിത വളര്‍ച്ച നല്‍കുന്ന മരുന്നുകള്‍ പിടിച്ചെടുത്തു

Published : 1st October 2016 | Posted By: Abbasali tf

പാലോട്: കോഴികള്‍ക്ക് അമിത വളര്‍ച്ചയും ഭാരക്കൂടുതലും നല്‍കുന്നതിനുള്ള ആന്റിബയോട്ടിക്ക് മരുന്നുകള്‍ പിടിച്ചെടുത്തു. പാലോട്, പെരിങ്ങമ്മല ഭാഗങ്ങളില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയിലാണു പെരിങ്ങമ്മല മാസ് ഏജന്‍സിയില്‍ നിന്നു മരുന്നുകള്‍ പിടിച്ചെടുത്തത്. പാലോട്, തെന്നൂര്‍, ഇടവം, പെരിങ്ങമ്മല പ്രദേശങ്ങളില്‍ വ്യാപകമായി ഇത്തരം മരുന്നു വില്‍പ്പന നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. കോഴികള്‍ക്ക് അമിതഭാരം കൂട്ടുന്നതിനുള്ള ആന്റിബയോട്ടിക്‌സ് മരുന്നുകള്‍, ഗുളികകള്‍, വാക്‌സിനുകള്‍ എന്നിവയാണു പിടിച്ചെടുത്തത്. മൃഗങ്ങള്‍ക്കുള്ള മരുന്നുകളും ഇവിടെ വില്‍പ്പനയ്ക്കുണ്ടായിരുന്നു. മൂന്നാഴ്ചയില്‍ ഒരു കോഴിക്ക് രണ്ടര കിലോ വരെ വര്‍ധിപ്പിക്കാവുന്ന മരുന്നുകളാണ് ഇവിടെ വില്‍പ്പന നടത്തിയിരുന്നത്. സ്ഥാപന ഉടമ അന്‍സറിന്റെ പേരില്‍ കേസ്് എടുത്തിട്ടുണ്ട്. ഇയാള്‍ക്കു സ്വന്തമായി പൗ ള്‍ട്രി ഫാമും ഉണ്ട്. അസി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ പി കെ ശ്രീകുമാര്‍, ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഇന്‍സ്പക്ടര്‍മാരായ സന്തോഷ് മാത്യു, വിനോദ്, അജി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day