|    Mar 27 Mon, 2017 12:29 am
FLASH NEWS

ഡ്രഗ്‌സ് കണ്‍ട്രോള്‍ ഏജന്‍സി മേധാവികളുടെ യോഗം രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

Published : 8th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ബ്രിക്‌സ് രാജ്യങ്ങളിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഏജന്‍സികളുടെ മോധാവികളുടെ വര്‍ക്കിങ് ഗ്രൂപ്പ് യോഗം ന്യൂഡല്‍ഹിയില്‍ നാളെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് യോഗത്തിന്റെ സംഘാടകര്‍. അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍ക്ക് പുറമേ അതത് രാജ്യങ്ങളിലെ അംബാസഡര്‍മാരും ഉദ്ഘാടന യോഗത്തില്‍ പങ്കെടുക്കും.
നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ രാജീവ് റായ് ഭട്‌നാഗറുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ റവന്യൂ, ധനം, സാമൂഹിക നീതി, ശാക്തീകരണം, ആരോഗ്യ കുടുംബ ക്ഷേമം, ആഭ്യന്തരം തുടങ്ങിയ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതിര്‍ത്തി രക്ഷാ സേനകളുടെയും പാരാമിലിട്ടറി സേനകള്‍ തുടങ്ങിയവയുടെയും ഡയറക്ടര്‍ ജനറല്‍മാര്‍, ഇന്റലിജന്‍സ് ബ്യൂറോ, സിബിഐ തുടങ്ങിയവയുടെ മേധാവികള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തേക്കും.
അതേസമയം, യോഗത്തിന്റെ മുന്നോടിയായി രാജ്‌നാഥ് സിങ് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) യുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പ്രവര്‍ത്തനത്തെക്കുറിച്ചും, രാജ്യത്തെ മയക്കുമരുന്ന് രംഗത്തെക്കുറിച്ചും, ഇതിനെതിരായ നിയമങ്ങള്‍ ശക്തമായി നടപ്പാക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും എന്‍സിബി ഡയറക്ടര്‍ ജനറല്‍ രാജീവ് റായ് ഭട്‌നഗര്‍ മന്ത്രിക്കു മുന്നില്‍ വിവരിച്ചു. ഹെറോയിസ്, കഞ്ചാവ് തുടങ്ങിയ പരമ്പരാഗത മയക്കുമരുന്നുകള്‍ക്ക് പുറമേ സിന്തറ്റിക് മയക്കുമരുന്നുകളും വിപണിയിലേക്ക് വരുന്നതായി ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക