|    Nov 24 Fri, 2017 2:13 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഡ്യൂപ്പിനെ വച്ച് ശരീരഭാഗം ചിത്രീകരിക്കല്‍ ; കേസ് ഒത്തുതീര്‍പ്പായെന്ന് യുവനടി

Published : 11th August 2017 | Posted By: fsq

 

കൊച്ചി: സംവിധായകന്‍ ജീന്‍പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവര്‍ക്കെതിരേയുള്ള കേസ് ഒത്തുതീര്‍പ്പായെന്നും ഇവര്‍ക്കെതിരേ നല്‍കിയ പരാതി പിന്‍വലിക്കുകയാണെന്നും യുവനടി എറണാകുളം സെഷന്‍സ് കോടതിയില്‍ ബോധിപ്പിച്ചു. ഇതേ തുടര്‍ന്ന് ഇതുസംബന്ധിച്ചു സത്യവാങ്മൂലം രേഖാമൂലം സമര്‍പ്പിക്കണമെന്നു കോടതി പരാതിക്കാരിയോട് നിര്‍ദേശിച്ചു. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം 16 വരെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും കോടതി പോലിസിനു നിര്‍ദേശം നല്‍കി. ഹണി ബി ടു എന്ന ചിത്രത്തില്‍ തന്റെ ശരീരഭാഗത്തിന് പകരം ഡ്യൂപ്പിനെ വച്ച് ചിത്രീകരിച്ചുവെന്നും പ്രതിഫലം നല്‍കിയില്ലെന്നുമുള്ള നടിയുടെ പരാതിയിലാണ് പനങ്ങാട് പോലിസ് കേസെടുത്തത്. സിനിമ സാങ്കേതിക പ്രവര്‍ത്തകരായ അനൂപ്, അനിരുദ്ധ് എന്നിവരും കേസിലുള്‍പ്പെട്ടിട്ടുണ്ട്. അശ്ലീല ചുവയോടെ സംസാരിച്ചുവെന്നും നടി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരേ കേസെടുത്തിരുന്നത്. തുടര്‍ന്ന് പ്രതികള്‍ മുന്‍കൂര്‍ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. ഇന്നലെ ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് പരാതി പിന്‍വലിക്കുകയാണെന്നും ഒത്തുതീര്‍പ്പിലെത്തിയെന്നും നടി കോടതിയെ അറിയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക