|    Mar 29 Wed, 2017 7:02 pm
FLASH NEWS

ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് ഇനി കൂടുതല്‍ സാധനങ്ങള്‍ വാങ്ങാം

Published : 12th July 2016 | Posted By: mi.ptk

duty free shop

ന്യൂഡല്‍ഹി: രാജ്യാന്താരവിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് വാങ്ങാവുന്ന സാധനങ്ങളുടെ പരിധി വര്‍ധിപ്പിച്ച്  സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് വിജ്ഞാപനമിറക്കി. നിലവില്‍ 5000 രൂപയ്ക്ക് വരെ സാധനങ്ങള്‍ വാങ്ങാമായിരുന്നത് 25000 രൂപയാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വാങ്ങാവുന്ന സാധനങ്ങളുടെ പരിധി അഞ്ചിരട്ടിയായി വര്‍ധിച്ചു. ഉപഭോക്താക്കളുടെ സൗകര്യത്തിനായി ഡ്യൂട്ടീ ഫ്രീ ഷോപ്പുകളില്‍ സാധനങ്ങളുടെ വില ഇന്ത്യന്‍ രൂപയിലും പ്രദര്‍ശിപ്പിക്കുവാനും നിര്‍ദേശമുണ്ട്.
വിദേശത്ത് പോകുമ്പോഴും വരുമ്പോഴും 25000 രൂപവരെ കൈവശം വയ്ക്കാന്‍ റിസര്‍വ്വ് ബാങ്ക് 2015 ഡിസംബര്‍ മുതല്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാങ്ങാവുന്ന സാധനങ്ങളുടെ പരിധിയും വര്‍ധിപ്പിച്ചത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day