|    Sep 23 Sun, 2018 1:42 pm
FLASH NEWS
Home   >  Kerala   >  

ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് മദ്യകടത്ത്: പ്ലസ് മാക്‌സ് കമ്പനി സിഇഒ സുന്ദരവാസന്‍ അറസ്റ്റില്‍

Published : 2nd June 2018 | Posted By: sruthi srt

തിരുവനന്തപുരം: 13,000 യാത്രക്കാരുടെ പാസ്‌പോര്‍ട്ട് രേഖകള്‍ ചോര്‍ത്തി ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് മദ്യക്കടത്ത് നടത്തിയ ഇനത്തില്‍ ആറുകോടി രൂപയുടെ വെട്ടിപ്പ് നടത്തിയ മലേഷ്യ ആസ്ഥാനമായുള്ള പ്ലസ് മാക്‌സ് കമ്പനി സിഇഒ സുന്ദരവാസന്‍ അറസ്റ്റില്‍.സമന്‍സ് നല്‍കി വിളിച്ച് വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്.ഡിസംബര്‍ മുതല്‍ എപ്രില്‍ വരെയുള്ള കാലയളവിലാണ് ആറുകോടിയുടെ തട്ടിപ്പ് നടത്തിയത്.സ്ത്രീകളുടെയും കുട്ടികളുടെയും ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ രേഖകള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.

വിദേശത്തു നിന്നെത്തിയ ഈ യാത്രക്കാരുടെ പേരില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ മദ്യം പുറത്തെത്തിച്ചു മറിച്ചുവിറ്റയിനത്തിലാണ് ആറുകോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയത്. ഇതു സംബന്ധിച്ച് സിബിഐ, ഡിആര്‍ഐ, എന്‍ഫോഴ്‌സ്‌മെന്റ്, ഇന്റലിജന്‍സ് ബ്യൂറോ എന്നീ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിരുന്നു. പ്ലസ് മാക്‌സ് കമ്പനി ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തുന്ന വിശാഖപട്ടണം, മധുര വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.പരാതികളെ തുടര്‍ന്ന് പ്ലസ് മാക്‌സിന്റെ വിമാനത്താവളത്തിനുള്ളില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പ് നടത്താനുള്ള ലൈസന്‍സ് നേരത്തെ റദ്ദാക്കിയിരുന്നു. കസ്റ്റംസിലും വിമാനത്താവളത്തിലും ഇവര്‍ക്ക് എങ്ങനെ സഹായം ലഭിച്ചുവെന്നതില്‍ അന്വേഷണം നടത്തുമെന്നു കസ്റ്റംസ് കമ്മീഷണര്‍ അറിയിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss