|    Jul 26 Wed, 2017 6:13 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഡ്യൂട്ടി ഫ്രീ ഷോപ്പിങ് പരിധി അഞ്ചിരട്ടിയാക്കി; പുതിയ പരിധി 25,000 രൂപ

Published : 13th July 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യാന്തര വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്നു വാങ്ങാവുന്ന സാധനങ്ങളുടെ പരിധി അഞ്ചിരട്ടിയാക്കി. നിലവില്‍ 5000 രൂപയ്ക്കു വരെ സാധനങ്ങള്‍ വാങ്ങാമായിരുന്നത് 25,000 രൂപയാക്കിയാണു വര്‍ധിപ്പിച്ചിരിക്കുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്റ് കസ്റ്റംസ് ഇതു സംബന്ധിച്ച് വിജ്ഞാപനമിറക്കി. ഉപഭോക്താക്കളുടെ സൗകര്യത്തിനായി ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ സാധനങ്ങളുടെ വില ഇന്ത്യന്‍ രൂപയിലും പ്രദര്‍ശിപ്പിക്കും.
വിദേശത്തു പോവുമ്പോഴും വരുമ്പോഴും 25,000 രൂപവരെ കൈവശം വയ്ക്കാന്‍ റിസര്‍വ് ബാങ്ക് 2015 ഡിസംബര്‍ മുതല്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ തുകയ്ക്ക് സാധനം വാങ്ങാനുള്ള അനുമതിയും നല്‍കിയിരിക്കുന്നത്. എല്ലാ സാധനങ്ങളുടെയും വിദേശനാണ്യത്തിലുള്ള വിലയ്ക്കു പുറമെ ഇന്ത്യന്‍ വിലയും വിനിമയ നിരക്കും പ്രദര്‍ശിപ്പിച്ചിരിക്കണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ വെബ്‌സൈറ്റിലും പ്രദര്‍ശിപ്പിക്കണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക