|    Jan 24 Tue, 2017 4:43 am
Home   >  Pravasi  >  Gulf  >  

ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് രണ്ടു കോടിയുടെ കാര്‍

Published : 22nd April 2016 | Posted By: swapna en

malayali

ദോഹ: ഖത്തര്‍ എയര്‍വേസ് സബ്‌സിഡിയറിയായ ഖത്തര്‍ ഡ്യൂട്ടി ഫ്രീയുടെ  റാഫിള്‍ നറുക്കെടുപ്പില്‍ മലയാളിക്ക് രണ്ടു കോടി രൂപയുടെ ഫെരാരി കാര്‍ സമ്മാനം ലഭിച്ചു. കോട്ടയം ചിങ്ങവനം സ്വദേശി ഷാജി നാരായണനാണ് ഈ ഭാഗ്യവാന്‍. സെറ്റെര്‍ലിങ് റസ്‌റ്റോറന്റ് ഗ്രൂപ്പില്‍ മെയിന്റനന്‍സ് മാനേജരായ ഷാജി കഴിഞ്ഞ ഫെബ്രുവരി 29ന് നാട്ടിലേക്ക് പോവുമ്പോഴാണ് ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീയില്‍ നിന്ന് 650 റിയാല്‍ നല്‍കി നറുക്കെടുപ്പിനുള്ള ടിക്കറ്റെടുത്തത്. ഖത്തറില്‍ ഒമ്പതര ലക്ഷം റിയാല്‍ വില വരുന്ന 2015 മോഡല്‍ 458 ഇറ്റാലിയ റെഡ് ഫെരാരി കാറാണ് സമ്മാനമായി ലഭിച്ചത്. ഷോറൂമില്‍ തന്നെ നല്‍കുകയാണെങ്കില്‍ ഇതിന് മൂന്ന് ലക്ഷം റിയാല്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്നാണ് അറിയിച്ചതെന്ന് ഷാജി ഗള്‍ഫ് തേജസിനോട് പറഞ്ഞു. അതുകൊണ്ട് ആവശ്യക്കാര്‍ക്ക് വില്‍പന നടത്താനാണ് ഷാജിയുടെ തീരുമാനം. ഭാര്യയും രണ്ട് മക്കളുമുള്ള ഷാജി ഇപ്പോള്‍ ബംഗളൂരുവില്‍ സ്‌റ്റെര്‍ലിങ് ഗ്രൂപ്പിന്റെ തന്നെ പണി നടന്നു കൊണ്ടിരിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിന്റെ മേല്‍നോട്ടം വഹിച്ചു കൊണ്ടിരിക്കുയാണ്. 2014ല്‍ നടന്ന ഡ്യൂട്ടി ഫ്രീയുടെ 16ാമത് മില്ല്യണര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് 10 ലക്ഷം ഡോളര്‍ സമ്മാനം ലഭിച്ചിരുന്നു. മലയാളിയായ ഡോണ്‍ തോമസ് ചൊവ്വല്ലൂര്‍ ആണ് വിജയിയായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 517 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക