|    Jan 17 Tue, 2017 6:45 pm
FLASH NEWS

ഡ്യൂട്ടിക്കിടെ മദ്യപാനം: പോലിസുകാരന് സസ്‌പെന്‍ഷന്‍

Published : 12th July 2016 | Posted By: SMR

കണ്ണൂര്‍: ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്നാരോപിച്ച് രണ്ടു ദിവസം മുമ്പ് കസ്റ്റഡിയിലെടുത്ത പോലിസ് ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മാങ്ങാട്ടുപറമ്പ് കെഎപിയിലെ എസ്‌ഐയും കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ മുന്‍ ഗണ്‍മാനുമായ മനോജ് സെബാസ്റ്റ്യനെയാണ് ജില്ലാ പോലിസ് മേധാവി കോറി സഞ്ജയ്കുമാര്‍ ഗുരുദിന്‍ സസ്‌പെന്‍ഡ് ചെയ്തത്.
കോണ്‍ഗ്രസ് അനുകൂല പോലിസ് സംഘടനാ നേതാവായ ഇദ്ദേഹം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയെന്നാണ് ആരോപണം. ജയില്‍ അധികൃതരുടെ റിപോര്‍ട്ടിനെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പോലിസാണ് ഇദ്ദേഹത്തെ പിടികൂടിയത്. കണ്ണൂര്‍ ഡിവൈഎസ്പി മൊയ്തീന്‍കുട്ടി കെഎപി കമാന്‍ഡന്റിനു നല്‍കിയ റിപോര്‍ട്ട് ജില്ലാ പോലിസ് മേധാവിക്കു കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക