|    Apr 20 Fri, 2018 11:59 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഡ്യൂട്ടിക്കിടെ മദ്യപാനം; പോലിസുകാരന്‍ കസ്റ്റഡിയില്‍

Published : 10th July 2016 | Posted By: SMR

കണ്ണൂര്‍: ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്നാരോപിച്ച് പോലിസ് ഓഫിസറെ കസ്റ്റഡിയിലെടുത്തു. കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ മുന്‍ഗണ്‍മാനും പോലിസിലെ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവുമായ മനോജ് സെബാസ്റ്റ്യനെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഗാര്‍ഡ് ഡ്യൂട്ടിക്കിടെ മദ്യപിച്ച് അവശനിലയില്‍ ഇയാള്‍ സെന്‍ട്രല്‍ ജയിലില്‍ എത്തുകയായിരുന്നു. ജയിലധികൃതര്‍ റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജില്ലാ പോലിസ് ചീഫ് കോറി സഞ്ജയ്കുമാര്‍ ഗുരുദിന്റെ നിര്‍ദേശപ്രകാരം കണ്ണൂര്‍ ടൗണ്‍ പോലിസെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ചു.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss