|    Jul 24 Mon, 2017 10:17 am
FLASH NEWS

ഡ്യൂട്ടിക്കിടെ അഡി. എസ്‌ഐയെ മര്‍ദ്ദിച്ച യുവാവ് റിമാന്‍ഡില്‍

Published : 7th October 2016 | Posted By: Abbasali tf

കട്ടപ്പന: ഡ്യൂട്ടിയിലായിരുന്ന അഡി. എസ്‌ഐയെ മദ്യലഹരിയില്‍ ദേഹോപദ്രവം ഏല്‍പ്പിച്ച സംഭവത്തില്‍ പ്രതി റിമാന്‍ഡില്‍. കട്ടപ്പന സുവര്‍ണഗിരി വെട്ടുകല്ലാംകുഴിയില്‍ ടോമി തോമസ് (45) ആണ് കഴിഞ്ഞ ദിവസം രാത്രി പോലിസ് പിടിയിലായത്. സംഭവത്തെ പറ്റി പോലിസ് പറയുന്നതിങ്ങനെ; ബുധനാഴ്ച രാത്രി എട്ടിന് കട്ടപ്പന ബിവറേജസ് ജങ്ഷനിലുള്ള ഔട്ട്‌ലറ്റില്‍ ബഹളമെന്ന് ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്നാണ് ഗ്രേഡ് അഡി. എസ്‌ഐ ജേക്കബ് കുരുവിളയുടെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തുന്നത്. ബഹളമുണ്ടാക്കിയ ടോമിയെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ എസ്‌ഐയെ ആക്രമിച്ചത്. കഴുത്തിനു പിടിച്ച ശേഷം ഷര്‍ട്ട് വലിച്ച് കീറുകയായിരുന്നു. തള്ളി മറിച്ചു വീഴ്ത്തുകയും ചെയ്തു. പോലിസുകാര്‍ ഓടിയെത്തി ടോമിയെ മാറ്റാന്‍ ശ്രമിച്ചെങ്കിലും മദ്യലഹരിയില്‍ കൂടുതല്‍ ആക്രമാസക്തനാവുകയായിരുന്നു.തുടര്‍ന്ന് കൂടുതല്‍ പോലിസ് എത്തിയാണ് ഇയാളെ പിടികൂടിയത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിനുമാണ് കേസ്. ഇന്നലെ വൈകീട്ടാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക