|    Jul 16 Mon, 2018 6:23 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഡ്യൂക്ക് ഓഫ് ബക്കിങ്ഹാമിന്റെ പെയിന്റിങ് 400 വര്‍ഷത്തിന് ശേഷം കണ്ടെത്തി

Published : 25th September 2017 | Posted By: fsq

 

ഗ്ലാസ്‌ഗോ: 17ാം നൂറ്റാണ്ടിലെ ഫളെമിഷ് കലാകാരന്‍ പീറ്റര്‍ പോള്‍ റൂബെന്‍സന്‍ വരച്ച ഡ്യൂക്ക് ഓഫ് ബക്കിങ്ഹാമിന്റെ പെയിന്റിങ് 400 വര്‍ഷത്തിനു ശേഷം കണ്ടെത്തി. ഗ്ലാസ്‌ഗോ മ്യൂസിയത്തിലുള്ള ഈ കലാസൃഷ്ടി ഡോ. ബെന്‍ഡോര്‍ ഗ്രോസ്വെനര്‍ ആണ് തിരിച്ചറിഞ്ഞത്. മ്യൂസിയങ്ങളുടെ ശേഖരത്തിലെ പൊതു പ്രദര്‍ശന വിഭാഗത്തില്‍ നിന്നാണ് ഇതു കണ്ടെത്തിയത്. എന്നാല്‍, നൂറ്റാണ്ടുകളുടെ പഴക്കമുള്ള പെയിന്റിങ് മറ്റൊരു കലാകാരന്‍ പുനസൃഷ്ടിച്ചതാണിതെന്നാണ് കരുതുന്നത്. ബ്രിട്ടിഷ് ചരിത്രത്തിലെ പ്രധാനമായ ഈ വീണ്ടെടുപ്പ് ആവേശമുണ്ടാക്കുന്നതാണെങ്കിലും ചിത്രത്തിന്റെ യഥാര്‍ഥ പതിപ്പ് കണ്ടെത്താനാവാത്തതില്‍ തങ്ങള്‍ നിരാശരാണെന്നു ഗ്ലാസ്‌ഗോ ലൈഫ് ചെയര്‍മാന്‍ കൗണ്‍സിലര്‍ ഡേവിഡ് മക്‌ഡൊണാള്‍ഡ് പറഞ്ഞു. “യാക്കോബിയന്‍ യുഗത്തിലെ പ്രഭുവായിരുന്നു ഡ്യൂക്ക് ഓഫ് ബക്കിങ്ഹാം എന്നറിയപ്പെടുന്ന ജയിംസ്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഒരാളായി റൂബെന്‍സ് മാറുകയായിരുന്നു. അവരുടെ ബന്ധം വളരെയധികം ചര്‍ച്ചയായതാണ്. അവരുടേത് പ്രേമമാണെന്നു ചിലര്‍ വാദിക്കുന്നു; സൗഹൃദമാണെന്നു മറ്റുചിലര്‍ വിശ്വസിക്കുന്നു’- മക്‌ഡൊണാള്‍ഡ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss