|    Jul 16 Mon, 2018 10:11 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഡോ. ഹാദിയ: സന്ദര്‍ശകര്‍ക്കു നേരെയുള്ള അക്രമം പ്രതിഷേധാര്‍ഹം- എന്‍സിഎച്ച്ആര്‍ഒ

Published : 1st September 2017 | Posted By: mi.ptk

മലപ്പുറം: ഡോ. ഹാദിയയെ കാണാന്‍ വൈക്കത്തെ വീട്ടിലെത്തിയ ഫേസ്ബുക്ക് കൂട്ടായ്മയിലെ വനിതകളെ ആര്‍എസ്എസുകാര്‍ അക്രമിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) കേരള ചാപ്റ്റര്‍ യോഗം പ്രതിഷേധിച്ചു. വനിതകളുടെ അറസ്റ്റ് അപലപനീയമാണെന്ന് യോഗം വിലയിരുത്തി. പ്രദേശത്തെ ആര്‍എസ്എസുകാര്‍ വനിതകളെ അക്രമിക്കുമ്പോള്‍ പോലിസുകാര്‍ കാഴ്ചക്കാരായി നോക്കിനിന്നത് വേലിതന്നെ വിള തിന്നുന്നതിന് സമമാണ.് ഹാദിയയുടെ വീടിനുമുന്നില്‍ പ്രതിഷേധിക്കാനുള്ള മൗലികാവകാശം  നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല. വീടിനുള്ളില്‍ സംഘപരിവാര സഹായത്തോടെ മാതാപിതാക്കള്‍ തന്നെ കഠിനമായി പീഡിപ്പിക്കുന്നതായും മര്‍ദിക്കുന്നതായും പ്രതിഷേധിക്കാനെത്തിയവരോട് ഹാദിയ തന്നെ ജനല്‍വഴി വിളിച്ചുപറഞ്ഞത് അവര്‍ കടുത്ത മനുഷ്യാവകാശ ലംഘനം നേരിടുന്നുവെന്നതിന് തെളിവാണ്. ഫേസ്ബുക്ക് കൂട്ടായ്മയ്ക്ക് അനുമതി നിഷേധിച്ച പോലിസും മാതാപിതാക്കളും രാഹുല്‍ ഈശ്വറിന് മൂന്നുതവണ കാണാന്‍ അനുവാദം നല്‍കിയതിനെക്കുറിച്ച് ആഭ്യന്തരവകുപ്പ് വിശദീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി അധ്യക്ഷതവഹിച്ചു. ജന. സെക്രട്ടറി ടി കെ അബ്ദുസമദ്, കെ പി ഒ റഹ്്മത്തുല്ല, എ എം ഷാനവാസ്, എം കെ ഷറഫുദ്ദീന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss