|    Oct 17 Wed, 2018 8:22 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഡോ. ഹാദിയ : വ്യക്തമാവുന്നത് ഇടതു സര്‍ക്കാരിന്റെ മുസ്‌ലിം വിരുദ്ധത- കാംപസ് ഫ്രണ്ട്

Published : 11th September 2017 | Posted By: fsq

 

കോഴിക്കോട്: ഡോ. ഹാദിയക്കു നേരെയുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും വീട്ടുതടങ്കലിനും കാരണം കേരളം ഭരിക്കുന്ന ഇടതു സര്‍ക്കാരിന്റെ സംഘപരിവാര വിധേയത്വവും അതില്‍ നിന്നുദ്ഭവിക്കുന്ന മുസ്‌ലിം വിരുദ്ധതയുമാണെന്നു കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ് പറഞ്ഞു. ‘നിശ്ശബ്ദതയ്‌ക്കെതിരേ ശബ്ദസാക്ഷ്യം’ എന്ന പേരില്‍ കാംപസ് ഫ്രണ്ട് കോഴിക്കോട്ട് സംഘടിപ്പിച്ച മൗനഭഞ്ജന സദസ്സ് ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. ദേശീയതലത്തില്‍ ഇത്രയേറെ ചര്‍ച്ചയായ ഒരു മനുഷ്യാവകാശ പ്രശ്‌നത്തില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ മൗനം അപകടകരമാണ്.   കേരളത്തിലെ ഭരണകൂടം ദൈവത്തിന്റെ സ്വന്തം നാടിനെ പിശാചിന്റെ നാടാക്കി മാറ്റുകയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് സാമൂഹിക പ്രവര്‍ത്തക അഡ്വ. ആനന്ദകനകം പറഞ്ഞു. നിയമനടപടികളിലൂടെ നീതി ലഭ്യമാകാന്‍ കാലതാമസമെടുക്കുമെന്നതിനാല്‍ സംഘടിത സമരം ഈ വിഷയത്തില്‍ ഉണ്ടാവേണ്ടത് അനിവാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഹാദിയയുടെ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന സുപ്രിംകോടതി വിധി തന്നെ വളരെയധികം വേദനിപ്പിച്ചുവെന്നും അവര്‍ വ്യക്തമാക്കി. ഹാദിയയുടെ വീട്ടില്‍ പോയപ്പോള്‍ തനിക്കുണ്ടായ അനുഭവം ദയനീയമായിരുന്നെന്നും മാധ്യമപ്രവര്‍ത്തക മൃദുല ഭവാനി പറഞ്ഞു. കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ഹസ്‌ന ഫെബിന്‍ അധ്യക്ഷത വഹിച്ചു, കമ്മിറ്റിയംഗം ഹാദിയ റഷീദ് വിഷയാവതരണം നടത്തി. സാമൂഹിക പ്രവര്‍ത്തക നസീറ നീലോത്ത്, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ലസിത ടീച്ചര്‍, എന്‍ഡബ്ല്യൂഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹബീബ, ജില്ലാ പ്രസിഡന്റ് ജമീല ടീച്ചര്‍, കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നസീഹ തൃശുര്‍, എം ടി മുബശ്ശിറ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss