|    Jul 17 Tue, 2018 9:37 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഡോ. ഹാദിയ : വനിതാ കമ്മീഷന്റെ തീരുമാനം ഒളിച്ചോട്ടമെന്ന് പോപുലര്‍ ഫ്രണ്ട്

Published : 25th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഡോ. ഹാദിയ കേസില്‍ സുപ്രിംകോടതിയെ സമീപിക്കുമെന്ന സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്റെ പ്രസ്താവന ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നു പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം പറഞ്ഞു. വനിതാ കമ്മീഷന്‍ നിലപാട് സംഘപരിവാര അജണ്ടയെ സഹായിക്കുന്നതാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.   കേസുമായി ബന്ധപ്പെട്ടു സുപ്രിംകോടതിയില്‍ നടക്കുന്ന നിയമ നടപടിക്രമങ്ങളെ നീട്ടിക്കൊണ്ടുപോവാന്‍ മാത്രമെ ഈ നിലപാട് സഹായിക്കൂ. ആറു മാസത്തിലധികമായി ഹാദിയ വീട്ടുതടങ്കലിലാണ്. കോടതി നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായ സാഹചര്യമാണു ഹാദിയയുടെ വീട്ടില്‍ നിലനില്‍ക്കുന്നത്. ഹാദിയയെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കണമെന്നോ, പുറത്തു നിന്നുള്ളവര്‍ക്കു സന്ദര്‍ശനാനുമതി നിഷേധിക്കണമെന്നോ കോടതി നിര്‍ദേശിച്ചിട്ടില്ല. എന്നാല്‍ ആര്‍എസ്എസിന്റെ താ ല്‍പര്യത്തിന് അനുസരിച്ചാണു കാര്യങ്ങള്‍ നടക്കുന്നത്. ഹാദിയയുടെ ജീവന്‍ പോലും അപകടത്തിലാണ്. ഈ സാഹചര്യത്തില്‍ അടിയന്തരമായി അവിടം സന്ദര്‍ശിക്കുകയും ഹാദിയ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യുന്ന ഇടപെടലാണു വനിതാ കമ്മീഷനില്‍ നിന്ന് ഉണ്ടാവേണ്ടത്. ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ സ്വന്തമായി തീരുമാനമെടുക്കാനുള്ള അധികാരം വനിതാ കമ്മീഷനുണ്ട്. എന്നാല്‍ ഇത് വിനിയോഗിക്കാന്‍ തയ്യാറാവാതെ, വിവിധ കോണുകളില്‍ നിന്നു പ്രതിഷേധം ഉയരുകയും സമ്മര്‍ദ്ദം ശക്തമാവുകയും ചെയ്തപ്പോള്‍ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണ് സുപ്രിംകോടതിയെ സമീപിക്കാനുള്ള നീക്കമെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss