|    Oct 16 Tue, 2018 2:23 am
FLASH NEWS
Home   >  Kerala   >  

ഡോ. ഹാദിയ കേസ്: മനുഷ്യാവകാശ കമ്മീഷന് യൂത്ത്‌ലീഗ് നിവേദനം നല്‍കി

Published : 2nd September 2017 | Posted By: shins

കൊച്ചി: വീട്ടുതടങ്കലില്‍ കടുത്ത മനുഷ്യാവകാശ ലംഘനത്തിനു വിധേയയായി കഴിയുന്ന ഹാദിയ എന്ന പെണ്‍കുട്ടിയുടെ   മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനു നിവേദനം നല്‍കി. ഹാദിയയുടെ വീട് സന്ദര്‍ശിച്ച് മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ മേല്‍നടപടികള്‍ കൈക്കൊള്ളുമെന്ന് ചെയര്‍മാന്‍ പിമോഹനദാസ് ഉറപ്പുനല്‍കിയതായി യൂത്ത് ലീഗ് ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് എന്നിവരുടെ നേതൃത്വത്തിലുള്ള യൂത്ത്‌ലീഗ് സംഘത്തില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, ഖജാഞ്ചി എം എ സമദ്, വൈസ് പ്രസിഡന്റ് പി എ അഹമ്മദ് കബീര്‍ എന്നിവരുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss