|    Jul 22 Sun, 2018 2:31 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഡോ.ഹാദിയ കേസ് തൊടാന്‍ കേരളത്തിന് മടി : മൃദുല ഭവാനി

Published : 16th September 2017 | Posted By: fsq

 

കൊച്ചി: കേരളത്തിന് തൊടാന്‍ ധൈര്യമില്ലാത്ത ഒരു കേസായാണ് ഡോ. ഹാദിയ കേസ് നിലനില്‍ക്കുന്നതെന്ന് സാമൂഹികപ്രവര്‍ത്തക മൃദുല ഭവാനി. ഹാദിയയെ വീട്ടുതടങ്കലില്‍ നിന്നു മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം മഹാരാജാസ് കോളജിനു മുന്നില്‍ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച മനുഷ്യാവകാശം മൗലികാവകാശം കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തില്‍ ആദ്യമായി ഒരു വിദ്യാര്‍ഥി കൂട്ടായ്മ ഹാദിയക്കു വേണ്ടി ശബ്ദമുയര്‍ത്തിയ സമരമാണിത്. ഹാദിയക്കു വേണ്ടി ധൈര്യത്തോടെ ശബ്ദമുയര്‍ത്താനും സംസാരിക്കാനും വളരെ ചുരുക്കം ആളുകള്‍ മാത്രമേയുള്ളൂവെന്നതാണ് യാഥാര്‍ഥ്യമെന്ന് മൃദുല ഭവാനി പറഞ്ഞു. തങ്ങള്‍ ഹാദിയയുടെ വീട് സന്ദര്‍ശിച്ചതു മായി ബന്ധപ്പെട്ട പോലിസ് കേസ് ഇതുവരെ കോടതിയിലെത്തിയിട്ടില്ല. സംഭവങ്ങള്‍ക്കു ശേഷം തന്റെ വീട്ടിലൊഴിച്ച് മറ്റ് അഞ്ചുപേരുടെയും വീട്ടില്‍ പോലിസ് എത്തി. അത് എന്താണെന്നു തനിക്ക് മനസ്സിലാവുന്നില്ലെന്നും മൃദുല ഭവാനി പറഞ്ഞു. തന്റെ കൂടെയുണ്ടായിരുന്ന ശബ്‌നയെ പോലിസ് ക്രൂരമായി പീഡിപ്പിക്കുന്നതായും മൃദുല ഭവാനി പറഞ്ഞു. ഹാദിയക്ക് തന്റെ സഹജീവികളോട് ആശയവിനിമയം നടത്താനും തന്റെ വീടിനു പുറത്തുള്ള ശുദ്ധവായു ശ്വസിക്കാനും ലോകത്തോട് ബന്ധപ്പെടാനുമുള്ള എല്ലാ അവകാശങ്ങളും ക്രൂരമായി നിഷേധിക്കുകയാണ് ഭരണകൂടമെന്ന് മൃദുല ഭവാനി ചൂണ്ടിക്കാട്ടി. ഹാദിയയുടെ വിഷയത്തില്‍ പ്രതീക്ഷ നല്‍കേണ്ട ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാട് സങ്കടകരമാണെന്ന് തിരിച്ചറിയണമെന്നും കൂട്ടായ്മയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ പറഞ്ഞു. ഭരണഘടനാപരമായ അവകാശലംഘനവും കടുത്ത മനുഷ്യാവകാശലംഘനവുമാണ് ഹാദിയ നേരിടുന്നത്. ഈ സാഹചര്യത്തിലാണ് വീട്ടുതടങ്കലില്‍ നിന്നു ഹാദിയയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇത്തരമൊരു സമരവുമായി രംഗത്തുവന്നതെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. ഹാദിയക്ക് പിന്തുണ പ്രഖ്യാപിച്ചും സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചും പ്ലക്കാര്‍ഡുകളുമേന്തി 100ഓളം വിദ്യാര്‍ഥികള്‍ കൂട്ടായ്മയില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss