|    Jul 21 Fri, 2017 7:58 am

ഡോ. ഹാദിയയ്ക്കുള്ള കത്ത് തിരിച്ചയച്ച സംഭവം : വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ഹെഡ് പോസ്റ്റോഫിസ് മാര്‍ച്ച് ഇന്ന്‌

Published : 15th July 2017 | Posted By: fsq

 

കോട്ടയം: കടുത്ത അവകാശ ലംഘനങ്ങള്‍ നേരിടുന്ന കോട്ടയം വൈക്കം ടിവി പുരം സ്വദേശി ഹാദിയക്ക് അയക്കുന്ന രജിസ്‌ട്രേഡ് കത്തുകള്‍ തിരിച്ചയച്ച തപാല്‍ വകുപ്പിന്റെ നടപടിക്കെതിരേ വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് കോട്ടയം ജില്ലാ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. ഇന്നു രാവിലെ 10:30ന് ഗാന്ധി സ്‌ക്വയറില്‍ നിന്നു മാര്‍ച്ച് ആരംഭിക്കും. മെഡിക്കല്‍ ബിരുദം നേടിയ 24 വയസ്സുള്ള ഹാദിയ മാസങ്ങളായി പ്രബുദ്ധ കേരളത്തിന് നടുവില്‍ ക്രൂരമായ മാനസിക പീഡനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പെരുന്നാള്‍ ദിനത്തില്‍ സ്വന്തം ഭര്‍ത്താവ് അയച്ച ആശംസാ കാര്‍ഡും കഴിഞ്ഞ ദിവസം വിദ്യാര്‍ഥി സംഘടനാ നേതാവ് അയച്ച രജിസ്‌ട്രേഡ് കത്തുമാണ് പ്രായപൂര്‍ത്തിയായ വിദ്യാസമ്പന്നയായ മകള്‍ക്ക് നല്‍കുന്നതിന് പിതാവ് വിസമ്മതിച്ചു എന്ന കാരണ പ്രകാരം തിരിച്ചയച്ചത്. കത്തില്‍ വിലാസമുള്ള വ്യക്തി സ്ഥലത്തുണ്ടായിരിക്കെ രജിസ്‌ട്രേഡ് കത്തുകള്‍ അവരാണ് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യേണ്ടത്. ഇല്ലെങ്കില്‍ സ്വീകര്‍ത്താവ് രേഖാമൂലം ചുമതലപ്പെടുത്തിയ വ്യക്തിക്ക് മാത്രമേ ഇതിന് അധികാരമുള്ളൂ എന്നാണ് തപാല്‍ വകുപ്പ് ചട്ടം. ഈ നിയമം തപാല്‍ വകുപ്പ് അധികൃതര്‍ ബോധപൂര്‍വം ലംഘിച്ചിരിക്കുകയാണ്. തപാല്‍ വകുപ്പിന്റെ ഇത്തരത്തിലുള്ള നീതീകരിക്കാനാവാത്ത നടപടിക്കെതിരെയാണ് ഇന്ന് കോട്ടയം ജില്ലാ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക