|    Oct 21 Sat, 2017 10:56 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഡോ. ഹാദിയയുടെ സുരക്ഷ : മുസ്ലിം പോലിസുകാരെ മാറ്റിയിട്ടില്ല- എസ്പി

Published : 9th June 2017 | Posted By: fsq

 

കോട്ടയം: ഇസ്‌ലാംമതം സ്വീകരിച്ച ഡോ. ഹാദിയയുടെ വൈക്കം ടിവി പുരത്തെ വീട്ടിലെ സുരക്ഷാചുമതലയില്‍ നിന്ന് നാല് മുസ്‌ലിം പോലിസുകാരെ നീക്കിയ വാര്‍ത്തകള്‍ നിഷേധിച്ച് കോട്ടയം എസ്പി എന്‍ രാമചന്ദ്രന്‍. മുസ്‌ലിം പോലിസുകാരെ മാറ്റിയിട്ടില്ല. പോലിസില്‍ മതേതരസ്വഭാവമാണുള്ളത്. ഡോ. ഹാദിയയുടെ വീട്ടിലെ സുരക്ഷ തുടരും. സിസിടിവി കാമറ ഉള്‍പ്പെടെയുള്ളവ സ്ഥാപിച്ചാണ് സുരക്ഷയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതേസമയം, ഇതുസംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങളോടു പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ബിജെപിക്കാരനായ ഡോ. ഹാദിയയുടെ അമ്മാവന്റെ ഇടപെടലിനെത്തുടര്‍ന്നാണു വൈക്കം എസ്‌ഐ നൗഷാദ്, എആര്‍ ക്യാംപിലെ മൂന്ന് പോലിസുകാര്‍ എന്നിവരെ കഴിഞ്ഞദിവസം മാറ്റിയത്. മുസ്‌ലിംകളായ പോലിസുകാര്‍ വീട്ടിലെ സുരക്ഷയ്ക്കു വേണ്ടെന്നായിരുന്നു അമ്മാവന്റെ നിലപാട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക