|    Oct 20 Sat, 2018 8:15 pm
FLASH NEWS
Home   >  Kerala   >  

ഡോ. ഹാദിയയുടെ തടവ് അഗാധമായ മാനുഷിക ദുരന്തമെന്ന് സച്ചിദാനന്ദന്‍

Published : 22nd September 2017 | Posted By: shins

തിരുവനന്തപുരം: സ്വമേധയാ ഇസ്‌ലാം സ്വീകരിച്ച ഡോ. ഹാദിയ വൈക്കത്തെ സ്വന്തം വീട്ടില്‍ അനുഭവിക്കുന്ന തടങ്കലില്‍ പ്രതിഷേധമറിയിച്ച് എഴുത്തുകാരുടെ വാര്‍ത്താസമ്മേളനം. ഹാദിയ അനുഭവിക്കുന്ന വീട്ടുതടങ്കലില്‍ അഗാധമായ മാനുഷിക ദുരന്തമുണ്ടെന്ന് കവി സച്ചിദാനന്ദന്‍ പറഞ്ഞു. സ്ത്രീയുടെ പ്രാഥമിക സ്വാതന്ത്ര്യങ്ങളുടെ നിഷേധമാണ് ഹാദിയ അനുഭവിക്കുന്നത്. മാത്രമല്ല, ഭരണഘടനാ ലംഘനവും മൗലികാവകാശങ്ങളുടെ ലംഘനവുമാണ് അവളുടെ തടവ്. അതിനെ അങ്ങനെ തന്നെ കാണണം. അതില്‍ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും ഇടപെടണമെന്നും സച്ചിദാനന്ദന്‍ ആവശ്യപ്പെട്ടു. ഹാദിയക്ക് സംഭവിക്കുന്നത് എന്താണെന്നു മനസ്സിലാക്കാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ആ വീട്ടിലേക്കു പ്രവേശിക്കാന്‍ അനുവാദം ലഭിക്കുന്നില്ല. എന്നാല്‍ നിലവില്‍ അവരുടെ വീട്ടില്‍ പ്രവേശനമുള്ളത് അവരുടെ മതപരിവര്‍ത്തനത്തെ എതിര്‍ക്കുന്നവര്‍ക്കു മാത്രമാണ്. അതിനെ അനൂകൂലിക്കുന്നവര്‍ക്ക് എന്നല്ല, ആ അവസ്ഥ പഠിക്കാനും മനസ്സിലാക്കാനും പോവാന്‍ തയ്യാറാവുന്നവര്‍ക്കൊന്നും അവളെ കാണാന്‍ അനുവാദമില്ലെന്നും സച്ചിദാനന്ദന്‍ ചൂണ്ടിക്കാട്ടി. താന്‍ മതം മാറിയതിനു പിന്നില്‍ എതെങ്കിലും തരത്തിലുള്ള സമര്‍ദ്ദമില്ലെന്ന് ആ കുട്ടി തന്നെ പലവട്ടം വ്യക്തമാക്കിയതാണ്. എന്നിട്ടും ഇത്തരത്തില്‍ കടുത്ത പീഡനം അനുഭവിക്കേണ്ടിവരുന്നത് സങ്കടകരമാണെന്നും സച്ചിദാനന്ദന്‍ കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങള്‍ക്കു മുമ്പ് മതം മാറി പിന്നീട് മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചത് എങ്ങനെയാണ് ലൗ ജിഹാദാവുന്നതെന്ന് ജെ ദേവിക ചോദിച്ചു. ഇതു ജുഡീഷ്യല്‍ ഘര്‍വാപസിയാണെന്നും ദേവിക ചൂണ്ടിക്കാട്ടി. അങ്ങനെ പറയുകയാണെങ്കില്‍ ലൗ കുരുക്ഷേത്രയും ലൗ ക്രൂസേഡും ഉണ്ടെന്ന് എന്താണ് ആരും പറയാത്തതെന്നും അവര്‍ ചോദിച്ചു. ഡോ. ഹാദിയയുടെ വിഷയത്തില്‍ ആശങ്കയുമായി സാമൂഹിക പ്രവര്‍ത്തകരായ ഡോ. ജെ ദേവിക, വര്‍ഷാ ബഷീര്‍, മൃദുലാ ഭവാനി എന്നീ വനിതാ പ്രവര്‍ത്തകര്‍ കേരളാ വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ ഹാദിയയുടെ കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും അവരെ സന്ദര്‍ശിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss