|    Sep 25 Mon, 2017 2:30 am
FLASH NEWS
Home   >  Sports  >  Football  >  

ഡോ. സിദ്ദീഖ് അഹ്മദ് കെഎഫ്എ കോംപറ്റീഷന്‍ കമ്മിറ്റി ചെയര്‍മാന്‍

Published : 26th October 2015 | Posted By: TK

sidhique-ahmedകൊച്ചി: കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ കോംപറ്റീഷന്‍ കമ്മിറ്റി ചെയര്‍മാനായി ഡോ. സിദ്ദീഖ് അഹ്മദിനെ തിരഞ്ഞെടുത്തതായി കെഎഫ്എ പ്രസിഡന്റ് കെ എം ഐ മേത്തര്‍ അറിയിച്ചു.

ഡോ. സിദ്ദീഖ് അഹ്മദ് കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രസിഡന്റും, ഇന്‍കെല്‍, കിന്‍ഫ്ര, കെഎസ്‌ഐഡിസി എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടറും സൗദി ആസ്ഥാനമായ ഇറാം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും, സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ വെക്കേഷന്‍ ട്രെയിനിങ് അംഗവുമാണ്. ഗ്രാസ്‌റൂട്ട് ലെവലില്‍ ഫുട്‌ബോള്‍ അവബോധം വളര്‍ത്തുക, 2017ല്‍ നടക്കുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പിനായി വരുംതലമുറയെ വാര്‍ത്തെടുക്കുക എന്നതായിരിക്കും കമ്മറ്റിയുടെ മുഖ്യ ലക്ഷ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക