|    Mar 25 Sat, 2017 3:13 pm
FLASH NEWS

ഡോ. സാക്കിര്‍ നായിക് വിവാദം: നിഷ്പക്ഷ അന്വേഷണത്തിലൂടെ ദുരൂഹത അകറ്റണം: ജമാഅത്ത് കൗണ്‍സില്‍

Published : 17th July 2016 | Posted By: SMR

എറണാകുളം: പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ ഡോ. സാക്കിര്‍ നായിക്കിനെതിരെ ധക്ക സ്‌ഫോടനവുമായി ബന്ധപ്പെട്ടുവന്നിരിക്കുന്ന ആരോപണത്തെക്കുറിച്ചും പ്രവര്‍ത്തനത്തെക്കുറിച്ചും നിഷ്പക്ഷ സമിതിയെക്കൊണ്ട് അന്വേഷിച്ചു ദുരൂഹത അകറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ഐഎസ് ഇസ്‌ലാം വിരുദ്ധമാണ്. ഇസ്‌ലാം എന്നും തീവ്രവാദത്തിനെതിരാണ്. കേരളത്തില്‍ നിന്നു കാണാതായവരെക്കുറിച്ച് അഭ്യൂഹം വര്‍ധിക്കുകയാണ്. ഇവരുടെ തിരോധാനത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തി ജനങ്ങളിലുണ്ടായിട്ടുള്ള ആശങ്ക അകറ്റണമെന്ന് ജമാഅത്ത് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഏക സിവില്‍കോഡ് ഇന്ത്യയില്‍ നടപ്പാക്കാന്‍ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നില്ല.
ന്യൂനപക്ഷ സമുദായമായ മുസ്‌ലിം സമുദായത്തിന്റെ വിശ്വാസം ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുന്നുണ്ട്. ഭരണഘടന അനുവദിച്ചുതന്നിരിക്കുന്ന അവകാശം ഇല്ലായ്മ ചെയ്യാന്‍ ഒരു ശക്തിയെയും സമുദായം അനുവദിക്കില്ല. കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാ മേഖലയില്‍നിന്നും മുസ്‌ലിം സമുദായത്തെ അകറ്റി നിര്‍ത്തുകയാണെന്നും യോഗം കുറ്റപ്പെടുത്തി. പാര്‍ട്ടിയിലും പോഷകസംഘടനയിലും സമുദായത്തിനു പ്രാതിനിധ്യമില്ല. കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നാമമാത്ര പ്രാതിനിധ്യമാണ് സമുദായത്തിനു ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഇതുതന്നെയായിരുന്നു സ്ഥിതി. പോഷക സംഘടനയുടെ പ്രസിഡന്റ് പദം ഒന്നും സമുദായത്തിന് നല്‍കിയിട്ടില്ല. സമുദായ പ്രാതിനിധ്യം മുസ്‌ലിംലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അക്കൗണ്ടില്‍ എഴുതുകയാണ്. തെക്കന്‍ കേരളത്തില്‍ പാര്‍ട്ടി പദവികളും അധികാര പദവികളും ചില സമുദായങ്ങള്‍ക്കുമാത്രം സംവരണം ചെയ്തിരിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.

(Visited 47 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക