|    Nov 19 Mon, 2018 12:00 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഡോ. സാക്കിര്‍ നായിക് മലേസ്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Published : 9th July 2018 | Posted By: kasim kzm

ക്വാലാലംപൂര്‍: അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യ വിട്ടുകിട്ടണമെന്നാവശ്യപ്പെടുന്ന ഇസ്‌ലാമിക പ്രബോധകന്‍ ഡോ. സാക്കിര്‍ നായിക് മലേസ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രം  സാക്കിറിന്റെ അഭിഭാഷകന്‍ പുറത്തുവിട്ടു.
ഡോ. സാക്കിറിനെ ഇന്ത്യയിലേക്കു നാടുകടത്തില്ലെന്ന് മഹാതീര്‍ അറിയിച്ചതിനു പിന്നാലെയാണ് ഇരുവരുടെയും കൂടിക്കാഴ്ച. ഭീകരവാദ കേസില്‍ കുടുക്കിയതിനെ തുടര്‍ന്ന് 2016ല്‍ ഇന്ത്യ വിട്ട് മലേസ്യയില്‍ അഭയം തേടിയ അദ്ദേഹത്തെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സാക്കിര്‍ നായിക്കിന് മലേസ്യന്‍ പൗരത്വമുണ്ടെന്നും ഇവിടെ പ്രശ്‌നങ്ങളൊന്നും സൃഷ്ടിക്കാത്തിടത്തോളം തങ്ങള്‍ അദ്ദേഹത്തെ നാടുകടത്തില്ലെന്നും കഴിഞ്ഞദിവസം മഹാതീര്‍ അറിയിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss