|    Feb 27 Mon, 2017 12:41 pm
FLASH NEWS

ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Published : 24th November 2016 | Posted By: SMR

തിരുവനന്തപുരം: മികച്ച ക്ഷീരസംഘങ്ങള്‍ക്ക് ക്ഷീരവികസനവകുപ്പ് നല്‍കുന്ന ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
ഏറ്റവും നല്ല ആനന്ദ് മാതൃക ക്ഷീരോല്‍പ്പാദക സഹകരണസംഘത്തിനുള്ള അവാര്‍ഡ് പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ ക്ഷീരോല്‍പ്പാദക സഹകരണസംഘത്തിനാണ് ലഭിച്ചത്.
ഏറ്റവും മികച്ച വ്യാവസായിക ക്ഷീരോല്‍പ്പാദക സഹകരണസംഘത്തിനുള്ള അവാര്‍ഡ് കണ്ണൂര്‍ ജില്ലയിലെ ബക്കളം ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിനും ലഭിച്ചു.
ഒരുലക്ഷം രൂപ വീതമാണ് അവാര്‍ഡ് തുക.
പാല്‍ സംഭരണം, പാല്‍വില, ഓഡിറ്റ് ക്ലാസിഫിക്കേഷന്‍, പാല്‍വില മാര്‍ജിന്‍, സംഭരണ വര്‍ധനവ്, ക്ഷീരകര്‍ഷകര്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ നിരവധി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ക്ഷീരസംഘങ്ങളെ അവാര്‍ഡിനായി തിരഞ്ഞെടുത്തതെന്ന് മന്ത്രി കെ രാജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈമാസം 26ന് കൊല്ലം അഞ്ചലില്‍ നടക്കുന്ന ദേശീയക്ഷീരദിനാഘോഷ ചടങ്ങില്‍ ധനമന്ത്രി ഡോ.ടി എം തോമസ് ഐസക് അവാര്‍ഡുകള്‍ വിതരണം ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day