|    Aug 17 Thu, 2017 1:26 pm
FLASH NEWS

ഡോ. റബീയുല്ലയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച കേസ് കെട്ടിച്ചമച്ചതെന്ന്‌

Published : 3rd August 2017 | Posted By: fsq

 

കോഴിക്കോട്: കോഡൂരില്‍ പ്രവാസി വ്യവസായി ഡോ. റബീയുല്ലയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച കേസ് കെട്ടിച്ചമച്ചതാണെന്ന് ബിജെപി ന്യൂനപക്ഷ സെല്‍ ദേശീയ വൈസ് പ്രസിഡന്റ് അസ്ലം ഗുരുക്കള്‍. തന്നെ കുടുക്കാനായി കേരളത്തിലെ സിപിഎം നേതാക്കള്‍ ശ്രമിച്ചതിന്റെ ഫലമായാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സിപിഎമ്മിന്റെ സംസ്ഥാന നേതാക്കള്‍ ഇടപെട്ടാണ് പോലിസുകാരെകൊണ്ട് വ്യാജ കേസ് ഉണ്ടാക്കിയത്. തന്റെ ബിജെപി ബന്ധമാണ് ഇതിന് അവരെ പ്രേരിപ്പിച്ചത്. റബീയുല്ലയും താനും വര്‍ഷങ്ങളായ സുഹൃത്തുക്കളാണ്. സുഹൃത്തിന്റെ വീട്ടില്‍ സുഖവിവരം അന്വേഷിക്കാന്‍ എത്തിയതിനാണ് തന്നെ കള്ളക്കേസില്‍ കുടുക്കിയത്. കുറച്ച് കാലമായി റബീയുല്ലയെ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. അദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. തിരോധാനത്തിന് വിരാമമിട്ട് റബീയുല്ല തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടപ്പോഴാണ് അദ്ദേഹത്തെ വീട്ടിലെത്തി കാണാന്‍ തീരുമാനിച്ചത്. എന്നാല്‍, അവിടെ എത്തിയ തന്നെയും കൂട്ടരെയും ഒരു സംഘം ഗുണ്ടകളാണ് നേരിട്ടത്. താന്‍ റബീയുല്ലയുടെ വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചുവെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. അത് തീര്‍ത്തും വാസ്ഥവ വിരുദ്ധമാണ്. റബീയുല്ലയുടെ വീട്ടില്‍ സ്ഥാപിച്ചിട്ടുള്ള സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍  സത്യാവസ്ഥ ബോധ്യപ്പെടുമെന്നും അസ്‌ലം ഗുരുക്കള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക