|    Oct 19 Thu, 2017 5:49 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഡോ. രാജീവ്കുമാര്‍ നീതി ആയോഗ് വൈസ് ചെയര്‍മാന്‍

Published : 7th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: നീതി ആയോഗ് വൈസ് ചെയര്‍മാനായി സാമ്പത്തിക വിദഗ്ധന്‍ ഡോ. രാജീവ്കുമാറിനെ നിയമിച്ചു. അരവിന്ദ് പനഗാരിയ രാജിവച്ചതിനെത്തുടര്‍ന്നാണ് നിയമനം. എയിംസിലെ ശിശുരോഗ വിദഗ്ധന്‍ വിനോദ്‌പോളിനെ നീതി ആയോഗ് അംഗമായും നിയമിച്ചു. സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിലെ സീനിയര്‍ ഫെല്ലോയാണ് ഡോ. രാജീവ്കുമാര്‍. അതോടൊപ്പംതന്നെ പൂനെയിലെ ഗോഖ്‌ലെ ഇന്‍സ്റ്റിറ്റിയൂട്ട ഓഫ് ഇക്കോണമിക്‌സ് ആന്റ് പൊളിറ്റിക്‌സിന്റെ ചാന്‍സലറായും പ്രവര്‍ത്തിക്കുന്നുണ്ട്. നേരത്തേ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെ സെക്രട്ടറി ജനറലായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക