|    Oct 22 Sun, 2017 10:18 am
Home   >  Pravasi  >  Gulf  >  

ഡോ. യൂസുഫുല്‍ ഖറദാവിയുടെ പേരില്‍ രാജ്യാന്തര പുരസ്‌കാരം

Published : 25th July 2016 | Posted By: sdq
qardavi

യൂസുഫുല്‍ ഖറദാവി

ദോഹ: ഡോ. യൂസുഫുല്‍ ഖറദാവിയുടെ പേരില്‍ രാജ്യാന്തര പുരസ്‌കാരം ഏര്‍പ്പെടുത്താന്‍ ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് പഠന കേന്ദ്രം തീരുമാനിച്ചു. ഇതിന് കീഴിലുള്ള ഖറദാവി സെന്ററുമായി സഹകരിച്ചായിരിക്കും പുരസ്‌കാരത്തിന് അര്‍ഹരായ വ്യക്തികളെ തിരഞ്ഞെടുക്കുക. ഡോ. ഖറദാവിയുടെ പേരില്‍ പ്രഖ്യാപിച്ച പുരസ്‌കാരം ഇസ്‌ലാമിനെ തനതായ രീതിയില്‍ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കാന്‍ മുന്‍കൈ എടുക്കുന്നതിനുള്ള പ്രോല്‍സാഹനമായാണ് നല്‍കുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇസ്‌ലാമിന്റെ യഥാര്‍ഥ സംസ്‌ക്കാരവും നന്‍മയും രാജ്യാന്തര തലത്തില്‍ പ്രചരിപ്പിക്കാനും ഇസ്‌ലാമിനെ സംബന്ധിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കാനും ഇത്തരം സംരംഭങ്ങളിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിക്കുകയും അതൊന്നും ഇസ്‌ലാമല്ലെന്ന് തുറന്ന് പറയാനും കഴിയുന്ന ഗവേഷകരേയും പണ്ഡിതരേയും കണ്ടെത്താന്‍ ഖറദാവി സെന്റര്‍ പ്രത്യേക ഗവേഷണ വിഭാഗത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.
ഇതര മത-സംസ്‌ക്കാര ചിന്തകളെ അടുത്തറിയാന്‍ സഹായകമാകുന്ന ചര്‍ച്ചകളും പ്രത്യേക വേദികളും സെന്ററിന് കീഴില്‍ തുടക്കം കുറിക്കാനും പദ്ധതിയുള്ളതായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക