|    Sep 19 Wed, 2018 1:17 pm
FLASH NEWS

ഡോ. മുനീര്‍ എംഎല്‍എ സന്ദര്‍ശിച്ചു

Published : 20th May 2018 | Posted By: kasim kzm

കോഴിക്കോട്: പേരാമ്പ്രയില്‍ മൂന്ന് പേര്‍ പനിബാധിച്ച് മരണപ്പെട്ട സാഹചര്യത്തില്‍ സത്വര നടപടികള്‍ കൈക്കൊള്ളാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍ ആവശ്യപ്പെട്ടു.
പനി ബാധിച്ചവരെ പ്രവേശിപ്പിച്ച കോഴിക്കോട്ടെ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗം ബാധിച്ച് മരണം സംഭവിച്ച സാഹചര്യത്തില്‍ ജനങ്ങളുടെ ഭാഗത്ത് നിന്നും കൂടുതല്‍ മുന്‍കരുതലുകള്‍ ഉണ്ടാവണമെന്നും ബന്ധപ്പെട്ട വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു പ്രദേശത്തെ ജനങ്ങള്‍ മുഴുവന്‍ ഭീതി മൂലം ഒഴിഞ്ഞു പോകേണ്ടി വരുന്ന അന്തരീക്ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പന്തിരിക്കര വൈറല്‍ പനി തുടര്‍ മരണങ്ങളെ കുറിച്ച് ഗൗരവമാര്‍ന്ന പഠനം നടത്തണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ എടുത്ത് തുടര്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു.ജില്ലാ ആക്ടിങ് പ്രസിഡന്റ് പി സി മുഹമ്മദ് കുട്ടി അധ്യക്ഷത  വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss