|    Oct 23 Tue, 2018 8:22 am
FLASH NEWS

ഡോ. ബി എ രാജാകൃഷ്ണന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

Published : 21st September 2017 | Posted By: fsq

 

കൊല്ലം: കഴിഞ്ഞ ദിവസം അന്തരിച്ച കേരളശബ്ദം മാനേജിങ് എഡിറ്റര്‍ ഡോ. ബി എ രാജാകൃഷ്ണന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ലക്ഷ്മിനടയിലെ ആര്‍കെ’യില്‍ പൊതുദര്‍ശനത്തിനുവച്ചഭൗതികദേഹത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. വൈകീട്ട് മൂന്നരയോടെ വിലാപയാത്രയായി മൃതദേഹം മുളങ്കാടകം ശ്മശാനത്തില്‍ എത്തിച്ചു. മകന്‍ മധു ആര്‍ ബാലകൃഷ്ണന്‍, മരുമകന്‍ ശിവകുമാര്‍, ഡോ. രാജാകൃഷ്ണന്റെ സഹോദരന്‍ അശോക്കുമാര്‍ എന്നിവര്‍ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചു. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, സിപിഐ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍, സിപിഎം കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം പി കെ ഗുരുദാസന്‍, മുന്‍മന്ത്രി കെ സി ജോസഫ്, പെരുമ്പടവം ശ്രീധരന്‍, ചവറ കെഎസ് പിള്ള, കുരീപ്പുഴ ശ്രീകുമാര്‍, എംപിമാരായ എന്‍കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, സുരേഷ്‌ഗോപി, മേയര്‍ അഡ്വ. വി രാജേന്ദ്രബാബു, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ ടീച്ചര്‍, സിറ്റി പോലിസ് കമ്മിഷണര്‍ അജിത ബീഗം, സബ്കലക്ടര്‍ ഡോ. എസ് ചിത്ര, സിപിഐ സംസ്ഥാന എക്‌സി. അംഗം മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ, ജില്ലാ സെക്രട്ടറി അഡ്വ. എന്‍ അനിരുദ്ധന്‍, ജില്ലാ അസി. സെക്രട്ടറിമാരായ അഡ്വ. ആര്‍ രാജേന്ദ്രന്‍, ശിവശങ്കരന്‍നായര്‍, ചെങ്ങറ സുരേന്ദ്രന്‍, യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് പ്രഫ. എസ് അജയന്‍, എ ബിജു, ടി എം ജയരാജ്, ഹണി ബഞ്ചമിന്‍, മുന്‍മന്ത്രി ഷിബു ബേബിജോണ്‍, സിപിഎം നേതാക്കളായ കെ രാജഗോപാല്‍, കെഎന്‍ ബാലഗോപാല്‍, പി രാജേന്ദ്രന്‍, എക്‌സ് ഏണസ്റ്റ്, കെ വരദരാജന്‍, പ്രസന്ന ഏണസ്റ്റ്, കോണ്‍ഗ്രസ് നേതാക്കളായ തെന്നല ബാലകൃഷ്ണപിള്ള, സി വി പത്മരാജന്‍, കെ സി രാജന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരം, ലീഗ് നേതാവ് എ യൂനുസ്‌കുഞ്ഞ്, പൗള്‍ട്രി ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ജെ ചിഞ്ചുറാണി, കേരള ഫീഡ്‌സ് ചെയര്‍മാന്‍ കെഎസ് ഇന്ദുശേഖരന്‍നായര്‍, മുന്‍ ചീഫ് സെക്രട്ടറിമാരായ സി പി നായര്‍, ജിജി തോംസണ്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. കെ വി മോഹന്‍കുമാര്‍, എ ഷാജഹാന്‍, സി വി ആനന്ദബോസ്, ഡോ. ബി ഇക്ബാല്‍, ഡോ. ബി അശോക്, സിനിമാ സംവിധായകരായ ഫാസില്‍, ലെനിന്‍ രാജേന്ദ്രന്‍, നടന്‍ ഇന്ദ്രന്‍സ്, മേനക സുരേഷ്, നടി ജലജ, ആലപ്പി അഷ്‌റഫ്, ടി പി മാധവന്‍, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ്, കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, ചെറിയാന്‍ ഫിലിപ്പ്, ബിഷപ്പ് റവ. ഡോ. ഉമ്മന്‍ ജോര്‍ജ്ജ്, സ്വാതന്ത്ര്യസമരസേനാനി ചൂളൂര്‍ ഭാസ്‌കരന്‍ നായര്‍, പന്തളം സുധാകരന്‍, ജോസഫ് എം പുതുശേരി, പന്തളം സുധാകരന്‍, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ഫോം മാറ്റിംഗ്‌സ് എംഡി രത്‌നകുമാര്‍, ഡോ. പി ജി രവീന്ദ്രനാഥ്, ഡോ. റസലുദ്ദീന്‍, കെ എ രതീഷ്, ഫാ. ഫെര്‍ഡിനാന്റ് കായാവില്‍, എസ്എം വെങ്കിട്ടനാരായണന്‍, പി ചന്ദ്രശേഖരപിള്ള, പ്രസാധകരായ ആശ്രാമം ഭാസി, സൈന്ധവ അജിത്കുമാര്‍, കൊല്ലം മധു, പ്രഭാത്ബുക്‌സ് എഡിറ്റര്‍ ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, ജില്ലാ ഗവ. പ്ലീഡര്‍ സേതുനാഥ്, അഡ്വ. പി ബി ശിവന്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചവരില്‍ പെടുന്നു. കൊല്ലം പ്രസ്‌ക്ലബിനുവേണ്ടി പ്രസിഡന്റ് സി വിമല്‍കുമാര്‍, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റിക്കുവേണ്ടി ജില്ലാ സെക്രട്ടറി ഡി ജയകൃഷ്ണന്‍, സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയനുവേണ്ടി വെച്ചൂച്ചിറ മധു, കെ രാജന്‍ബാബു, കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബിന് വേണ്ടി റാഫി, ഹരിദാസന്‍, കെ സി സ്മാരക സമിതിക്കുവേണ്ടി പി രഘുനാഥന്‍, ഭാരതീയ യുക്തിവാദി സംഘത്തിനുവേണ്ടി ശ്രീനി പട്ടത്താനം, ക്യുഎസിക്കുവേണ്ടി അമ്പലക്കര അനില്‍, ജില്ലാ ലൈബ്രറി കൗണ്‍സിലിനുവേണ്ടി ഡി സുകേശന്‍ തുടങ്ങിയവരും പുഷ്പചക്രം അര്‍പ്പിച്ചു. ചെറുകിട വ്യവസായ അസോസിയേഷന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി, വിവിധ സാംസ്‌കാരിക-സന്നദ്ധസംഘടകള്‍ എന്നിവയ്ക്കുവേണ്ടിയും അന്ത്യോപചാരമര്‍പ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss