|    Jul 22 Sat, 2017 6:22 pm
FLASH NEWS
Home   >  Kerala   >  

ഡോ. പിസി ഷാനവാസിന്റെ മരണം: വീണ്ടും അന്വേഷണം

Published : 12th September 2016 | Posted By: G.A.G

dr-shanavas

തിരുവനന്തപുരം : ഡോ. പിസി ഷാനവാസിന്റെ ദുരൂഹസാഹചര്യത്തിലുള്ള മരണം സംബന്ധിച്ച് പോലീസ് വീണ്ടും അന്വേഷണം നടത്തും. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശമനുസരിച്ച് എറണാകുളം റേഞ്ച് ഐജി എസ്.ശ്രീജിത്താണ് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുക. കേസില്‍ മുന്‍ അന്വേഷണ സംഘം തയ്യാറാക്കിയ ഫയലുകള്‍ ലഭ്യമാകുന്നതനുസരിച്ച് പുനരന്വേഷണമാരംഭിക്കാനാണ് തീരുമാനം. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണം ആരംഭിച്ചേക്കുമെന്നാണ് റിപോര്‍ട്ടുകള്‍.
2015 ഫെബ്രുവരി 13നാണ്് ഡോ. ഷാനവാസിന്റെ മരണം. സുഹൃത്തുക്കളോടൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ ഛര്‍ദിക്കുന്നതിനിടെ ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പോലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. മരണത്തില്‍ ദുരൂഹതയില്ലെന്നായിരുന്നും കേസ് അന്വേഷിച്ച  എടവണ്ണ പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍ മരണവുമായി ബന്ധപ്പെട്ട് ഡോ. ഷാനവാസിന്റെ ബന്ധുക്കളും സാമൂഹിക പ്രവര്‍ത്തകരും സംശയങ്ങള്‍ ഉന്നയിച്ച സാഹചര്യത്തിലാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക