|    Oct 19 Thu, 2017 2:53 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഡോ. ദേബ്‌രാജ് ഷോമിക്ക് ഇന്ത്യന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം

Published : 6th August 2017 | Posted By: fsq

 

മുംബൈ: ഈവര്‍ഷത്തെ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം പ്രശസ്ത പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. ദേബ്‌രാജ് ഷോമിക്ക്. മുംബൈയില്‍ നടന്ന ഇന്ത്യന്‍ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവില്‍ വച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. നെറ്റ്‌വര്‍ക്ക് 7 എന്ന മാധ്യമ സ്ഥാപനമാണ് ആറ് വ്യത്യസ്ത മേഖലകളില്‍ പ്രയത്‌നിക്കുകയും വിവിധ സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്യുന്നവര്‍ക്ക് പുരസ്‌കാരം നല്‍കുന്നത്. വ്യക്തികള്‍ക്കു പുറമെ സംഘടനകള്‍ക്കും കമ്പനികള്‍ക്കും പുരസ്‌കാരം നല്‍കിവരുന്നുണ്ട്. സൗന്ദര്യവര്‍ധക ശസ്ത്രക്രിയാ മേഖലയിലെ ദേബ്‌രാജ് ഷോമിയുടെ സംഭാവനകളും ഗവേഷണങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക