|    Oct 20 Sat, 2018 9:10 pm
FLASH NEWS

ഡോ. ജേക്കബ് ജോണിന് മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്‌കാരം

Published : 6th September 2017 | Posted By: fsq

 

പത്തനംതിട്ട: അധ്യാപനത്തിന്റെ രജതജൂബിലി വര്‍ഷത്തില്‍ മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ സംതൃപ്തിയിലാണ് പത്തനംതിട്ട കാതോലിക്കറ്റ് സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന ഡോ. ജേക്കബ് ജോണ്‍. 2017-18 അധ്യായന വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി അധ്യാപക അവാര്‍ഡിലൂടെ ഡോ. ജേക്കബ് ജോണ്‍ ജില്ലയ്ക്ക് അഭിമാനമായ നേട്ടമാണ് സമ്മാനിച്ചത്. അക്കാദമിക്ക് തലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ നടത്തിയ മികവും കണക്കിലെടുത്താണ് പുരസ്‌കാരം തേടി എത്തിയത്. അധ്യാപകര്‍ക്കായി ശാക്തീകരണ ശില്‍പശാലകള്‍, വിവിധ മേഖലകളില്‍ പ്രാവിണ്യം തെളിയിച്ച പ്രതിഭകളുമായി വിദ്യാര്‍ഥികള്‍ക്ക് സംവദിക്കാനുള്ള അവസരങ്ങള്‍, വിദ്യാര്‍ഥികള്‍ക്കിടയില്‍ വായനാശീലം വളര്‍ത്തുന്നതിന്റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവ ശ്രദ്ധേയമായി. വിദ്യാര്‍ഥികള്‍ക്കിടയില്‍ സഹജീവി സ്‌നേഹം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ വൃദ്ധസദനങ്ങള്‍, സ്‌പെഷ്യല്‍ സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവ കേന്ദ്രീകരിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്കിടയില്‍ രചനാശീലം വളര്‍ത്തുന്നതിന്റെ ഭാഗമായി സംസ്‌കൃതി എന്ന പേരില്‍ വാര്‍ഷികപതിപ്പ്, പരിസ്ഥിതി സംരക്ഷണ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍, പമ്പാ സംരക്ഷണം വിദ്യാര്‍ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പമ്പയെ അറിയുക’ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍, ശാസ്ത്ര വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പരിപാടികള്‍ എന്നിവ നടപ്പാക്കി. വിദ്യാര്‍ഥികള്‍ക്കിടയില്‍ സിനിമാ ആസ്വാദനവും താല്‍പര്യവും വളര്‍ത്തുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ജലവിരാമം, പിന്നെ ഞാനും’എന്നീ ഹ്രസ്വചിത്രങ്ങള്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടി. സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, ആധുനിക സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി. 1991ല്‍ കുമ്പഴ എംഡിഎല്‍പിഎസില്‍ അധ്യാപന ജീവതം ആരംഭിച്ച ഡോ. ജേക്കബ് ജോണ്‍ ഇപ്പോള്‍ നാഷനല്‍ സര്‍വീസ് സ്‌കീമിന്റെ സംസ്ഥാന കോ-ഓഡിനേറ്ററാണ്. കൊല്ലം കുണ്ടറ സ്വദേശിയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss