|    Jul 29 Sat, 2017 12:43 am
FLASH NEWS

ഡോ. ഗോപാലകൃഷ്ണന്റെ പ്രസംഗം വിവാദമാവുന്നു

Published : 18th October 2016 | Posted By: Abbasali tf

മലപ്പുറം: മലപ്പുറം ജില്ലയിലെ സ്ത്രീകളെ അപമാനിക്കുന്ന വിധം സംസാരിച്ച സംഘപരിവാര്‍ സൈദ്ധാന്തികന്‍ ഡോ. എന്‍ ഗോപാലകൃഷ്ണന്റെ പ്രസംഗം വിവാദമാവുന്നു. ഫേസ്ബുക്കിലും യൂട്യൂബിലും അപ്‌ലോഡ് ചെയ്ത പ്രസംഗമാണ് വിവാദമാവുന്നത്. വര്‍ഗീയ പ്രസംഗം നടത്തിയ ഗോപാലകൃഷ്ണനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് പോത്തുകല്‍ പോലിസില്‍ അഡ്വ. ജഹാംഗീര്‍ പാലയില്‍ പരാതി സമര്‍പ്പിച്ചു. ഗോപാലകൃഷ്ണനെതിരേ കേസെടുക്കണമെന്ന ആവശ്യവുമായി വിവിധ സാമൂഹിക- സാംസ്‌കാരിക സംഘടനകള്‍ ഇതിനകം തന്നെ രംഗത്തു വന്നിട്ടുണ്ട്. ഷംസുദ്ദീന്‍ പാലത്തിനെതിരേ വിവാദ പ്രസംഗത്തിന്റെ പേരില്‍ യുഎപിഎ ചുമത്തിയ സര്‍ക്കാര്‍ ഗോപാലകൃഷ്ണനെതിരേ യുഎപിഎ ചുമത്തി കേസെടുക്കുമൊ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഡോ. സാക്കിര്‍നായിക്കിനെതിരെയുള്ള വിമര്‍ശനമുന്നയിക്കുന്ന പ്രസംഗത്തില്‍ മലപ്പുറം ജില്ലയിലെ സ്ത്രീകള്‍ പന്നിപ്രസവിക്കുന്നത് പോലെ കുട്ടികളെയുണ്ടാക്കുന്നുവെന്നാണ് പറയുന്നത്. ഓരോ പുരുഷനും രണ്ടും മൂന്നും ഭാര്യമാരെ വീട്ടില്‍വച്ച് മക്കളെ ഉല്‍പാദിപ്പിക്കുന്നുവെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. മലപ്പുറം ജില്ല മുസ്്‌ലിംകള്‍ക്ക് ഇഎംഎസ് അനുവദിച്ച ജില്ലയാണെന്നും പ്രസംഗത്തിലുണ്ട്. മലപ്പുറത്തെ സ്ത്രീകളെ പരിഹസിച്ച ഗോപാലകൃഷ്ണനെതിരേ നടപടിയാവശ്യപ്പെട്ടാണ് ജഹാംഗീര്‍ പോത്തുകല്‍ എസ്‌ഐക്ക് പരാതി നല്‍കിയിരിക്കുന്നത്. ഗോപാലകൃഷ്ണനെതിരേ സോഷ്യല്‍മീഡിയയിലും വലിയ വിമര്‍ശനമാണുയര്‍ന്നുകൊണ്ടിരിക്കുന്നത്. വര്‍ഗീയ മത വിദ്വേശ പ്രസംഗം നടത്തിയ ഡോക്ടര്‍ക്കെതിരേ നടപടിയും സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നു. ഹിന്ദുമതത്തിലെ തന്നെ യഥാര്‍ഥ മതവിശ്വാസികള്‍ ഈ പ്രസംഗത്തിനെതിരേ ഇതിനകം രംഗത്തുവന്നിട്ടുണ്ട്. മലപ്പുറത്ത് എംഎല്‍എമാര്‍ കൂടുതലുണ്ടാവുന്നത്, സ്ത്രീകള്‍ രണ്ടും മൂന്നും പ്രസവിക്കുന്നതുകൊണ്ടാണെന്നു പറയുന്ന ഗോപാലകൃഷ്ണന്‍ മറ്റുപല വിമര്‍ശനങ്ങളും ഈ പ്രസംഗത്തില്‍ ഉന്നയിക്കുന്നുണ്ട്.വര്‍ഗീയ പ്രസംഗം നടത്തുന്നുവെന്നതിന്റെ പേരില്‍ ശശികലടീച്ചര്‍ക്കെതിരേ നല്‍കിയ പരാതിയില്‍ ഇതുവരെ കേരള പോലിസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. അതിനാല്‍ തന്നെ ഡോ. ഗോപാലകൃഷ്ണനെതിരേ എന്തു നടപടിയുണ്ടാവുമെന്നാണ് എല്ലാവരും ആകാംശയോടെ കാത്തിരിക്കുന്നത്. ഐപിസി 153 എ വകുപ്പനുസരിച്ച് ഗോപാലകൃഷ്ണന്‍ ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ് ചെയ്തിട്ടുള്ളതെന്ന് നിയമകാര്യ വിദഗ്ധര്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക