|    Dec 14 Fri, 2018 3:18 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഡോ. കെ എം അബൂബക്കറിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

Published : 27th November 2018 | Posted By: AAK

 

ദമ്മാം: കേരളത്തിലും ഗള്‍ഫ് നാടുകളിലും വ്യാപിച്ചു കിടക്കുന്ന സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യയുടെ (സിജി) സ്ഥാപക സാരഥി ഡോ. കെ എം അബൂബക്കറിന്റെ നിര്യാണത്തില്‍ സിജി ദമ്മാം ചാപ്റ്റര്‍ അനുശോചിച്ചു. മുംബൈയിലെ ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ (ബാര്‍ക്) നിന്ന് സീനിയര്‍ സയന്റിഫിക് ഓഫിസറായി വിരമിച്ച ഡോ. അബൂബക്കര്‍ ശാസ്ത്രത്തെയും മാനവികതയെയും ഒരു കുടക്കീഴില്‍ ചേര്‍ത്തു പിടിച്ച പ്രതിഭാധനനായിരുന്നു. വിശ്രമമില്ലാതെ ജീവിത സായാഹ്നത്തിലും സമൂഹത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനും സാമൂഹിക സേവനത്തിനും ഉഴിഞ്ഞു വച്ച സൗമ്യനും സാത്വികനുമായ വ്യക്തിത്വമായിരുന്നു അദ്ദേഹം. കേരളീയ സമൂഹത്തിന്റെ വിദ്യാഭ്യാസ ശാക്തീകരണത്തിനായി അക്ഷീണം പ്രയത്‌നിച്ച വ്യക്തിയുടെ വിയോഗം തീരാനഷ്ടമാണെന്നും അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായും ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss