|    Jun 24 Sun, 2018 3:10 am
FLASH NEWS
Home   >  News Today   >  

ഡോ. കഫീല്‍ഖാന്റെ സഹോദരന് വെടിയേറ്റു: ചികില്‍സ നിഷേധിച്ചതായി ആരോപണം

Published : 11th June 2018 | Posted By: sruthi srt

ലക്‌നോ: ഉത്തര്‍പ്രദേശില്‍ ഡോക്ടര്‍ കഫീല്‍ഖാന്റെ സഹോദരന് അജ്ഞാതരുടെ വെടിയേറ്റു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ വച്ചാണ് കഫീഷ് ജമീല്‍ ഖാന് വെടിയേറ്റത്. പുറംഭാഗത്താണ് വെടിയേറ്റത്. ഗുരുതരാവസ്ഥയില്‍ അദ്ദേഹത്തെ സ്റ്റാര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആദ്യം ആശുപത്രി ചികില്‍സ നിഷേധിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു.

നിസ്‌കാരം കഴിഞ്ഞ് വരുന്ന വഴിക്കാണ് വെടിയേറ്റത്. മൂന്ന് തവണയാണ് അദ്ദേഹത്തിന് വെടിയേറ്റത്. ഇന്നലെ രാത്രി ഗൊരഖ്പൂരില്‍ വച്ചാണ് അദ്ദേഹത്തെ വകവരുത്താന്‍ ശ്രമം നടന്നത്. ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന ജമീലിനെ തടഞ്ഞുനിര്‍ത്തി വെടിവയ്ക്കുകയായിരുന്നു. കഴുത്തിനും കൈയ്ക്കുമാണ് വെടിയേറ്റത്. അദ്ദേഹത്തിന്റെ നില ഗരുരുതരമാണ്.കുടുംബത്തോടെ വകവരുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഡോക്ടര്‍  കഫീല്‍ഖാന്‍ പ്രതികരിച്ചു.യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പൂരില്‍ ഉണ്ടായിരുന്ന സമയത്താണ് കൊലപാതക ശ്രമം. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss