|    Nov 19 Mon, 2018 12:45 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ഡോ. എ പി ജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്: അപേക്ഷ ക്ഷണിച്ചു

Published : 25th August 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച കായികതാരങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതിനായി കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന നൂതന പദ്ധതിയായ ഡോ. എ പി ജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ് സ്‌കീമിലേക്ക് 2017-18 സാമ്പത്തിക വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. 14 മുതല്‍ 19 വയസ്സു വരെ പ്രായപരിധിയിലുള്ള 11 കായികതാരങ്ങള്‍ക്കായിരിക്കും ആനുകൂല്യം ലഭിക്കുക.
അത്‌ലറ്റിക്‌സ്, ബോക്‌സിങ്, ഫെന്‍സിങ്, സ്വിമ്മിങ്, ബാഡ്മിന്റണ്‍, സൈക്ലിങ്, കനോയിങ്, കയാക്കിങ്, റോവിങ് എന്നീ കായികയിനങ്ങളില്‍ സ്‌കൂള്‍-കോളജ് തലത്തില്‍ ദേശീയ (സൗത്ത് സോണ്‍) മല്‍സരത്തില്‍ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കുകയാണ് സ്‌കോളര്‍ഷിപ്പിനുള്ള കുറഞ്ഞ യോഗ്യത. അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ സപ്തംബര്‍ 10നു മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss