|    Jun 19 Tue, 2018 9:45 pm
Home   >  Todays Paper  >  page 10  >  

ഡോ. എന്‍ എ കരീം സ്മാരക പുരസ്‌കാരംഡോ. എ എം ഉണ്ണികൃഷ്ണനും പി എസ് റംഷാദിനും

Published : 26th January 2017 | Posted By: fsq

 

തിരുവനന്തപുരം: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പ്രവര്‍ത്തകനും കേരള സര്‍വകലാശാല പ്രോ-വൈസ് ചാന്‍സലറുമായിരുന്ന ഡോ. എന്‍ എ കരീമിന്റെ സ്മരണാര്‍ഥം ഡോ. എന്‍ എ കരീം ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മികച്ച സര്‍വകലാശാലാ അധ്യാപകനുള്ള പുരസ്‌കാരം, മാധ്യമപുരസ്‌കാരം എന്നിവ പ്രഖ്യാപിച്ചു. കേരള സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ ഡോ. എ എം ഉണ്ണികൃഷ്ണന്‍ മികച്ച സര്‍വകലാശാലാ അധ്യാപകനുള്ള പുരസ്‌കാരം നേടി. സമകാലിക മലയാളം വാരിക പത്രാധിപസമിതിയംഗം പി എസ് റംഷാദാണ് മാധ്യമപുരസ്‌കാരത്തിന് അര്‍ഹനായത്. 15,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം  ഫെബ്രുവരി 4ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് ഹാളില്‍ ചേരുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss