|    Oct 24 Tue, 2017 11:30 am
FLASH NEWS

ഡോ. എം എസ് സുനിലിന്റെ 63ാമത് വീടിന്റെ താക്കോല്‍ദാനം നടത്തി

Published : 15th October 2016 | Posted By: Abbasali tf

പത്തനംതിട്ട: സാമൂഹികപ്രവര്‍ത്തക ഡോ. എം എസ് സുനിലിന്റെ നേതൃത്വത്തില്‍ ഭവനരഹിതര്‍ക്ക് പണിതുനല്‍കുന്ന 63ാമത് വീടിന്റെ താക്കോല്‍ദാനവും ഉദ്ഘാടനവും ചലച്ചിത്രതാരം അഞ്ജു കുര്യന്‍ നിര്‍വഹിച്ചു. ഇലന്തൂര്‍ പരിയാരം ആനന്ദഭവനില്‍ വാസന്തയും ഭര്‍ത്താവ് സുശീലനും പ്രായമായ അമ്മ ആനന്ദവല്ലിയും മക്കളും അടങ്ങിയ കുടുംബത്തിന്റെ രോഗാവസ്ഥയും വീടില്ലാത്ത അവസ്ഥയും മനസിലാക്കിയ ഡോ. എം എസ് സുനില്‍ റിട്ട. അധ്യാപികയായ ശോശാമ്മ ഫിലിപ്പോസിന്റെ 90ാം ജന്മദിനത്തോടനുബന്ധിച്ച് ശോശാമ്മ ഫിലിപ്പോസിന്റെ സഹായത്താലാണ് മൂന്നുമുറികളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് പണിതുനല്‍കിയത്. വീടുപണിയുടെ ആദ്യഘട്ടത്തില്‍  ആനന്ദവല്ലിയമ്മ അസുഖം മൂര്‍ച്ഛിച്ച് മരണപ്പെട്ടിരുന്നു. ചടങ്ങില്‍ പ്രഫ. ടികെജി നായര്‍, ഡോ. എം എസ് സുനില്‍, വാര്‍ഡ് മെംബര്‍ ടി കെ സജി, എലിസബത്ത് ഫിലിപ്പോസ്, പ്രഫ. ജി സുവര്‍ണകുമാര്‍, ഡോ. എം ഉദയകുമാര്‍, കെ പി  ജയലാല്‍, പി പ്രത്,  സന്തോഷ് എം സാം, അനു കുര്യന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക