|    Jul 18 Wed, 2018 8:12 pm
FLASH NEWS
Home   >  News now   >  

ഡോ. എംകെ മുനീര്‍ എംഎല്‍എ ആശുപത്രിയില്‍

Published : 28th September 2017 | Posted By: G.A.G

കോഴിക്കോട്: ഡോ. എം കെ മുനീര്‍ എം എല്‍ എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയധമനിയില്‍ ചെറിയ ബ്ലോക്ക് കണ്ടെത്തിയതിനെ തുടര്‍ന്നാണ്കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പ്രമേഹ രോഗമുള്ള മുനീര്‍ പരിശോധനയ്ക്കായി കഴിഞ്ഞ മാസം അമേരിക്കയില്‍ പോയിരുന്നു. അവിടെ നിന്നുള്ള നിര്‍ദേശ പ്രകാരം നാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആഞ്ചിയോപ്ലാസ്റ്റി ചെയ്യും. ഇതാടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഏതാനും ദിവസത്തെ പൊതു പരിപാടികള്‍ റദ്ദാക്കി. മുനീറിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss