|    May 28 Sun, 2017 2:17 pm
FLASH NEWS

ഡോര്‍ അടച്ചില്ല; ബസ്സില്‍ നിന്നു തെറിച്ചുവീണ് വീട്ടമ്മയ്ക്കു പരിക്ക്

Published : 1st October 2016 | Posted By: Abbasali tf

മൂന്നാര്‍: ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്നു തെറിച്ചുവീണ വീട്ടമ്മയക്ക് ഗുരുതര പരിക്ക്. മൂന്നാര്‍ ന്യൂ കോളനി സ്വദേശിനി പാപ്പാ തങ്കപ്പന്‍ (58) ആണ് പരിക്കേറ്റത്. വീഴ്ചയില്‍ ഗുരുതര പരിക്കേറ്റ് ടാറ്റാ ടീ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്്. മൂന്നാര്‍-കുമളി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍ നിന്നുമാണ് വീട്ടമ്മ വീണത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നാര്‍ ദേവികുളം റോഡില്‍ സിഗ്‌നല്‍ പോയിന്റിനു സമീപമുള്ള കൊടുംവളവ് വീശിയെടുക്കുന്നതിനിടയിലാണ് ബസ്സില്‍ നിന്നു യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ പുറത്തേക്ക് തെറിച്ചുവീണത്. വീഴ്ചയില്‍ കൈ ഒടിയുകയും കാലിനും തലയ്ക്കും പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ബസ്സ് ജീവനക്കാര്‍ ഉടന്‍ തന്നെ മറ്റൊരു വാഹനത്തില്‍ ഇവരെ ആശു്പത്രിയില്‍ എത്തിച്ചു. ബസ്സിന്റെ വാതിലുകള്‍ അടയക്കാതിരുന്നതാണ് അപകടത്തിനു കാരണമായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day