|    Sep 22 Sat, 2018 7:28 am
FLASH NEWS

ഡോണിയര്‍ വിമാനമിറങ്ങി; കാലിബ്രേഷന്‍ പരിശോധന ഇന്നുമുതല്‍

Published : 31st August 2018 | Posted By: kasim kzm

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കാലിബ്രേഷന്‍ പരിശോധനയുടെ ഭാഗമായി ഡോണിയര്‍ വിമാനം ഇറക്കി. ഇന്നലെ വൈകീട്ടാണ് ബീച്ച് ക്രാഫ്റ്റ് ബി വിമാനം വിമാനത്താവളത്തില്‍ ഇറങ്ങിയത്. ക്യാപ്റ്റന്‍ സന്ദീപ് കശ്യപാണ് വിമാനം ഇറക്കിയത്. എന്നാല്‍ കാലിബ്രേഷന്‍ പരിശോധന ഇന്ന്മുതലാണ് നടത്തുക.
ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റത്തിന്റെ(ഐഎല്‍എസ്) കൃത്യത പരിശോധിക്കുന്നതിനു മൂന്നു മണിക്കൂറോളം കണ്ണൂരിന്റെ ആകാശത്ത് വട്ടമിട്ട് പറക്കും. ഏതു സമയത്തും ഏതു കാലാവസ്ഥയിലും വിമാനങ്ങള്‍ സുരക്ഷിതമായി പറന്നിറങ്ങാന്‍ നിര്‍ദേശങ്ങള്‍ ലഭ്യമാക്കുന്ന ഉപകരണമാണ് ഐഎല്‍എസ്. പൂനെയിലെ അന്തരീക്ഷ വിജ്ഞാന വിഭാഗത്തി ല്‍(ഐഎംഡി) നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇന്നലെ വിമാനത്താവളത്തില്‍ എത്തിയത്. വിമാനങ്ങള്‍ സുരക്ഷിതമായി ഇറങ്ങാന്‍ സഹായിക്കുന്ന ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റത്തിന്റെ കൃത്യതയാണ് പരിശോധിക്കുക. കാലിബ്രേഷന്‍ വിമാനം പറന്നിറങ്ങുമ്പോള്‍ ഇവരുടെ സാന്നിധ്യം ആവശ്യമാണ്. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഉപകരണങ്ങള്‍ അടുത്തയാഴ്ചയോടെ വിമാനത്താവളത്തിലെത്തും.
ഒരാഴ്ചയ്ക്കുള്ളില്‍ കാലിബ്രേഷന്‍ പരിശോധന പൂര്‍ത്തിയാക്കാനാണ് കിയാല്‍ ശ്രമിക്കുന്നത്. വിമാനത്താവളത്തിന് അന്തിമാനുമതി ലഭിക്കാനുള്ള പ്രവൃത്തികള്‍ 99 ശതമാനം പൂര്‍ത്തിയായിരുന്നു. വിമാനസര്‍വീസുകള്‍ ഒക്ടോബര്‍ 29ന് ആരംഭിക്കാനാണ് ആലോചന. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎസ്എസ്) എയര്‍പോര്‍ട്ടിന് നിര്‍ണായക സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കിയിട്ടുണ്ട്.
ഒരാഴ്ച മുമ്പ് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി നാവികസേനയുടെ ഡോണിയര്‍ വിമാനം റണ്‍വേയില്‍ ഇറങ്ങിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss