|    Aug 16 Wed, 2017 10:56 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഡോണള്‍ഡ് ട്രംപ് റോംനിയുമായി കൂടിക്കാഴ്ച നടത്തി

Published : 21st November 2016 | Posted By: SMR

വാഷിങ്ടണ്‍: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവും കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബറാക് ഒബാമയ്‌ക്കെതിരേ സ്ഥാനാര്‍ഥിയുമായിരുന്ന മിറ്റ് റോംനിയുമായി കൂടിക്കാഴ്ച നടത്തി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപിന്റെ മുഖ്യ വിമര്‍ശകരില്‍ ഒരാളായിരുന്നു റോംനി. റോംനിയെ സ്‌റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടിക്കാഴ്ച 80 മിനിറ്റ് നീണ്ടുനിന്നു. ചര്‍ച്ച മഹത്തായിരുന്നെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ലോകകാര്യങ്ങളെക്കുറിച്ചാണ് ചര്‍ച്ച നടത്തിയതെന്നും ട്രംപുമായി ചര്‍ച്ച നടത്താന്‍ അവസരം ലഭിച്ചതിനെ സന്തോഷത്തോടെയാണ് കാണുന്നതെന്നും റോംനി പ്രതികരിച്ചു.
പ്രചാരണവേളയില്‍ ട്രംപിനെ നെറികെട്ടവന്‍, ആളുകളെ കബളിപ്പിച്ച് പണമുണ്ടാക്കുന്നവന്‍ എന്നിങ്ങനെ വിശേഷിപ്പിച്ച റോംനി ട്രംപിന് വോട്ടു ചെയ്യരുതെന്ന് അണികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പ്രചാരണവേളയില്‍ നെവര്‍ ട്രംപ് എന്ന പേരില്‍ തുടങ്ങിയ പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു റോംനി. ബറാക് ഒബായ്‌ക്കെതിരേ പരാജയം ഏറ്റുവാങ്ങിയതു ചൂണ്ടിക്കാട്ടി റോംനിക്കെതിരേ ട്രംപും ശക്തമായി തിരിച്ചടിച്ചിരുന്നു.
അതേസമയം, ട്രംപിന്റെ മന്ത്രിസഭയില്‍ ഭാഗമാവുമോയെന്ന കാര്യം റോംനി വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, ട്രംപ് മന്ത്രിസഭയിലേക്ക് നിയോഗിച്ച തീവ്ര വലതുപക്ഷക്കാരെക്കുറിച്ച് വന്‍ വിമര്‍ശനമാണ് നിലനില്‍ക്കുന്നത്. അറ്റോര്‍ണി ജനറലായി പരിഗണിച്ചിരിക്കുന്ന ജെഫ് സെഷന്‍സിനെ ഫെഡറല്‍ ജഡ്ജിയാവുന്നതില്‍ നിന്നും 1986ല്‍ വിലക്കിയതാണ്. വംശീയ പരാമര്‍ശത്തെത്തുടര്‍ന്നായിരുന്നു ഇത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക