|    Aug 18 Fri, 2017 10:02 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഡോക്ടറെ റാഞ്ചിയ സഹോദരന്‍മാര്‍ അറസ്റ്റില്‍

Published : 6th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഡോക്ടറെ ടാക്‌സി ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടു സഹോദരന്‍മാരെ പോലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മീറത്തില്‍ വെടിവയ്പിനു ശേഷമാണ് സുശീല്‍, അനൂജ് എന്നീ സഹോദരന്‍മാരെ പോലിസ് പിടികൂടിയത്. പ്രതികളെ പറ്റി വിവരം നല്‍കുന്നവര്‍ക്ക് ഡല്‍ഹി പോലിസ് 50,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ജൂലൈ 6നാണ് ഡല്‍ഹിയിലെ ഡോ. ശ്രീകാന്ത് ഗൗറിനെ തട്ടിക്കൊണ്ടുപോയത്. ശേഷം ബന്ധുക്കളില്‍ നിന്ന് അക്രമികള്‍ അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ജൂലൈ 19നാണ് ഡോക്ടറെ അക്രമികളില്‍ നിന്നു പോലിസ് രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ   പോലിസും അക്രമികളും തമ്മില്‍ വെടിവയ്പുണ്ടാവുകയും  നാലുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക