|    Apr 25 Wed, 2018 4:45 am
FLASH NEWS

ഡോക്ടറെ മര്‍ദിച്ച സംഭവം: നാലുപേര്‍ അറസ്റ്റില്‍

Published : 22nd March 2018 | Posted By: kasim kzm

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ഗൗരിശങ്കര്‍ ആശുപത്രിയില്‍ കയറി ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ ഒളിവില്‍ താമസിപ്പിച്ച രണ്ടു പേരടക്കം നാല് പേരെ കൊടുങ്ങല്ലൂര്‍ പോലിസ് അറസ്റ്റ് ചെയ്തു.
മേത്തല കടുക്കച്ചുവട് മൂലം കണ്ണിവീട്ടില്‍ അബീഷ് റഹ്്മാന്‍(29), കൊരട്ടി എത്തിപ്പരമ്പില്‍ വീട്ടില്‍ ജോര്‍ലി(34), വൈപ്പിന്‍ തക്കല്‍ വീട്ടില്‍ ജോസി(38), വൈപ്പിന്‍ പുളിക്കല്‍ വീട്ടില്‍ അനു(33) എന്നിവരെയാണ് സ്റ്റേഷന്‍ ഓഫിസര്‍ പി സി ബിജുകുമാര്‍, എസ്‌ഐ കെ ജെ ജിനേഷ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ നാലു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഫെബ്രുവരി 11ന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളിക്ക് തെക്കുഭാഗത്ത് ഓട്ടോറിക്ഷ മതിലില്‍ ഇടിച്ച് പരിക്കേറ്റ ആറുവയസുകാരി മരിക്കാന്‍ ഇടയായ സംഭവത്തില്‍ ആശുപത്രിയുടെ അനാസ്ഥയാണ് കുട്ടി മരിക്കാന്‍ കാരണമായതെന്ന് കാണിച്ചാണ് ഗൗരി ശങ്കര്‍ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ രാഹുല്‍ മേനോനെ പ്രതികള്‍ ആക്രമിച്ചത്.
സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കൊടുങ്ങല്ലൂരിലെ ഡോക്ടര്‍മാര്‍ പ്രതിഷേധ യോഗവും പണിമുടക്കും നടത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss